Top

കൂടുതല്‍ മക്കളുള്ള ദമ്പതികള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കും; പാരിതോഷികം പ്രഖ്യാപിച്ച് മിസോറം മന്ത്രി

കുടുതല്‍ മക്കളുള്ള ദമ്പതികള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് മിസോറം മന്ത്രി. കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നത് പ്രോത്സാഹിപ്പിച്ചുകൊണ്ട് കായിക മന്ത്രി റോബര്‍ട്ട് റൊമാവിയയാണ് ഇത്തരം ഒരു പ്രഖ്യാപനവുമായി രംഗത്തെത്തിയത്. ഒരു ലക്ഷം രൂപയുടെ വാഗ്ദാനമാണ് മന്ത്രി നല്‍കിയത്. എന്നാല്‍ എത്ര കുട്ടികള്‍ ഉള്ളവര്‍ക്കാണ് പാരിദോഷികം നല്‍കുക എന്ന കാര്യത്തില്‍ റൊമാവിയ വ്യക്തത വരുത്തിയിട്ടില്ല. തന്റെ മണ്ഡലമായ ഐസ്വാള്‍ ഈസ്റ്റ്‌രണ്ടിലുള്ളവര്‍ക്കായാണ് റോബര്‍ട്ട് റോമാലിയ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രിയുടെ മകന്റെ ഉടമസ്ഥതയിലുള്ള നോര്‍ത്തീസ്റ്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ആണ് ഒരു ലക്ഷം രൂപയെന്ന പാരിതോഷിക […]

22 Jun 2021 9:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൂടുതല്‍ മക്കളുള്ള ദമ്പതികള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കും; പാരിതോഷികം പ്രഖ്യാപിച്ച് മിസോറം മന്ത്രി
X

കുടുതല്‍ മക്കളുള്ള ദമ്പതികള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് മിസോറം മന്ത്രി. കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നത് പ്രോത്സാഹിപ്പിച്ചുകൊണ്ട് കായിക മന്ത്രി റോബര്‍ട്ട് റൊമാവിയയാണ് ഇത്തരം ഒരു പ്രഖ്യാപനവുമായി രംഗത്തെത്തിയത്. ഒരു ലക്ഷം രൂപയുടെ വാഗ്ദാനമാണ് മന്ത്രി നല്‍കിയത്. എന്നാല്‍ എത്ര കുട്ടികള്‍ ഉള്ളവര്‍ക്കാണ് പാരിദോഷികം നല്‍കുക എന്ന കാര്യത്തില്‍ റൊമാവിയ വ്യക്തത വരുത്തിയിട്ടില്ല.

തന്റെ മണ്ഡലമായ ഐസ്വാള്‍ ഈസ്റ്റ്‌രണ്ടിലുള്ളവര്‍ക്കായാണ് റോബര്‍ട്ട് റോമാലിയ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രിയുടെ മകന്റെ ഉടമസ്ഥതയിലുള്ള നോര്‍ത്തീസ്റ്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ആണ് ഒരു ലക്ഷം രൂപയെന്ന പാരിതോഷിക തുക സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളായ അസം അടക്കം ജനസംഖ്യ നിയന്ത്രണത്തിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് മിസോറം ഇത്തരം ഒരു നീക്കവുമായി രംഗത്തെത്തിയത്.

ഒരു ചതുരശ്ര കിലോമീറ്ററില്‍ 52 പേര്‍ എന്നതാണ് മിസോറമിന്റെ ജനസംഖ്യാ സാന്ദ്രത. ഇത് ദേശീയ ശരാശരിയായ 382നെ അപേക്ഷിച്ച് വളരെ താഴെയാണെന്നാണ റോബര്‍ട്ട് റൊമാവിയയുടെ വാദം. സംസ്ഥാനത്തെ വന്ധ്യതാ നിരക്കും മിസോറാമിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്കിലെ ഇടിവും വര്‍ഷങ്ങളായുള്ള ഗുരുതര പ്രശ്‌നമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ജനസംഖ്യയുള്ള സംസ്ഥാനമാണ് മിസോറം. 2011ലെ സെന്‍സസ് പ്രകാരം 10.91 ലക്ഷമാണ് മിസോറമിലെ ജനസംഖ്യ. 21,087 ചതുരശ്ര കിലോമീറ്ററുള്ള സംസ്ഥാനത്തിന്റെ 91 ശതമാനവും വനമേഖലയാണ്.

ALSO READ: ‘അദ്ദേഹം പറഞ്ഞത് എല്ലാവരും കേട്ടതാണ്’; ബ്രണ്ണന്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി

ദിവസങ്ങള്‍ക്കുമുന്‍പ് അന്തരിച്ച ലോകത്തെ ഏറ്റവും വലിയ കുടുംബനാഥനായ സയോണ ചന മിസോറാം സ്വദേശിയായിരുന്നു. 38 ഭാര്യമാരും 89 മക്കളും 33 പേരമക്കളുമായിരുന്നു സയോണയ്ക്കുണ്ടായിരുന്നത്.

ALSO READ: ‘വനം കൊള്ളയിലെ അന്വേഷണം പ്രഹസനം’; 24ന് യൂഡിഎഫ് പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് എം എം ഹസന്‍

Popular Stories

    Next Story