ഒരു ഡോസ് കൊവിഷീല്‍ഡ് വാക്സിന് സ്വകാര്യ ആശുപത്രികളില്‍ ഇന്ത്യക്കാര്‍ നല്‍കേണ്ടത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്
മെയ് ഒന്ന് മുതല്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും ഇന്ത്യക്കാര്‍ കൊവിഷീല്‍ഡ് വാക്സിന് സ്വീകരിക്കേണ്ടത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വാക്സിനേഷന് നിരക്കില്‍. സ്വകാര്യ ആശുപത്രികളില്‍ 600 രൂപയാണ് ഒരു ഡോസ് കൊവിഡ് വാക്സിനെടുക്കാന്‍ ഇന്ത്യക്കാര്‍ നല്‍കേണ്ട തുക. ഇതുപ്രകാരം കൊവിഷീല്‍ഡ് വാക്സിന് കുത്തിവെപ്പിന് ഏറ്റവും വലിയ തുക ഈടാക്കുന്നത് ഇന്ത്യയിലെ സ്വകാര്യ ആശുപത്രികളായിരിക്കും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപന പ്രകാരം കൊവിഷീല്‍ഡ് വാക്സിന് നേരിട്ട് വാങ്ങുമ്പോള്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് ലഭിക്കുന്നതിനേക്കാള്‍ ഒന്നര ഇരട്ടി വിലയാണ്. ഒരു ഡോസിന് 400 രൂപ. […]

മെയ് ഒന്ന് മുതല്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും ഇന്ത്യക്കാര്‍ കൊവിഷീല്‍ഡ് വാക്സിന് സ്വീകരിക്കേണ്ടത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വാക്സിനേഷന് നിരക്കില്‍. സ്വകാര്യ ആശുപത്രികളില്‍ 600 രൂപയാണ് ഒരു ഡോസ് കൊവിഡ് വാക്സിനെടുക്കാന്‍ ഇന്ത്യക്കാര്‍ നല്‍കേണ്ട തുക. ഇതുപ്രകാരം കൊവിഷീല്‍ഡ് വാക്സിന് കുത്തിവെപ്പിന് ഏറ്റവും വലിയ തുക ഈടാക്കുന്നത് ഇന്ത്യയിലെ സ്വകാര്യ ആശുപത്രികളായിരിക്കും.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപന പ്രകാരം കൊവിഷീല്‍ഡ് വാക്സിന് നേരിട്ട് വാങ്ങുമ്പോള്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് ലഭിക്കുന്നതിനേക്കാള്‍ ഒന്നര ഇരട്ടി വിലയാണ്. ഒരു ഡോസിന് 400 രൂപ. സ്വകാര്യ ആശുപത്രികളില്‍ 600 രൂപ. ഇതു പ്രകാരം രണ്ട് ഡോസ് വാക്സിന് എടുക്കുമ്പോള്‍ ഒരാള്‍ക്ക് 800 രൂപ എന്ന നിലയില്‍ സംസ്ഥാനങ്ങള്‍ക്ക് ചെലവ് വരും. സ്വകാര്യ ആശുപത്രികളിലാവുമ്പോള് 1200 രൂപ മുടക്കണം. സ്വകാര്യ ആശുപത്രികളില്‍ 1200 രൂപയ്ക്ക് പുറമെ സര്‍വീസ് ചാര്‍ജ് കൂടിയാവുമ്പോള്‍ ഇനിയും നിരക്ക് കൂടുകയും ചെയ്യും.
ഓസ്ട്രാസെനക, ഓക്സ്ഫോര്‍ഡ് എന്നിവ സംയുക്തമായി നിര്‍മ്മിച്ച വാക്സിന് ഇന്ത്യയിലേക്ക് മറ്റ് ചില രാജ്യങ്ങളിലേക്കും മാനുഫാക്ച്വര്‍ ചെയ്യുന്നത് ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ്.
കൊവിഷീല്‍ഡ് വാക്സിന് സ്വീകരിക്കുന്ന മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന തുക വളരെയധികമാണ്. സൗദി അറേബ്യയില്‍ ഒരു ഡോസ് കൊവിഷീല്‍ഡ് വാക്സിനു നല്‍കേണ്ട തുക ഇന്ത്യന്‍ രൂപയില്‍ 395 രൂപയോളമാണ്. അമേരിക്കയില്‍ 300 രൂപയോളമാണ് ഒരു ഡോസ് കൊവിഷീല്‍ഡ് വാക്സിന് നല്‍കേണ്ട വില. ബംഗ്ലാദേശിലും 300 രൂപയേ വരുന്നുള്ളൂ. യുകെയില്‍ 225 രൂപയോളമാണ് വാക്സിന് ചെലവ്. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ ഇതിലും താഴെയാണ്.
രാജ്യത്ത് ഉല്പാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനം മെയ് ഒന്നുമുതല്‍ സംസ്ഥാന സര്‍ക്കാരിനും സ്വകാര്യ ആശുപത്രികള്‍ക്കും വില്ക്കാന് കഴിഞ്ഞ ദിവസമാണ് കേന്ദ്രം അനുമതി നല്‍കിയത്. ഇതിനു പിന്നാലെയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വില പ്രഖ്യാപിച്ചത്. അതേസമയം കേരളം, ഛത്തീസ്ഗഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സൗജന്യ വാക്സിനേഷന് പ്രഖ്യാപിച്ചിട്ടുണ്ട്.