Top

‘കൊവിഡ് വാക്‌സിന്‍ ആദ്യം ഒരു കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്’: കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ആദ്യം വിതരണം ചെയ്യുക രാജ്യത്തെ പൊതു-സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കെന്ന് കേന്ദ്ര സര്‍ക്കാര്‍. അതിന് ശേഷം പ്രതിരോധപ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന 2 കോടി ആളുകളിലേക്കും വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുക. അതിന് ശേഷം പൊലീസ്, സായുധ സൈന്യം, മുന്‍സിപല്‍ ജീവനക്കാര്‍ എന്നിവരുള്‍പ്പെടുന്ന രണ്ടുകോടി മുന്നണി പോരാളികള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സര്‍വ്വകക്ഷിയോഗത്തില്‍ ആരോഗ്യമന്ത്രാലയം […]

4 Dec 2020 6:35 AM GMT

‘കൊവിഡ് വാക്‌സിന്‍ ആദ്യം ഒരു കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്’: കേന്ദ്ര ആരോഗ്യമന്ത്രാലയം
X

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ആദ്യം വിതരണം ചെയ്യുക രാജ്യത്തെ പൊതു-സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കെന്ന് കേന്ദ്ര സര്‍ക്കാര്‍. അതിന് ശേഷം പ്രതിരോധപ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന 2 കോടി ആളുകളിലേക്കും വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുക. അതിന് ശേഷം പൊലീസ്, സായുധ സൈന്യം, മുന്‍സിപല്‍ ജീവനക്കാര്‍ എന്നിവരുള്‍പ്പെടുന്ന രണ്ടുകോടി മുന്നണി പോരാളികള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സര്‍വ്വകക്ഷിയോഗത്തില്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊവിഡ് വാക്‌സിന്‍ ആഴ്ചകള്‍ക്കുള്ളില്‍ എത്തുമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. എട്ട് വ്യത്യസ്ത വാക്‌സിനുകളാണ് അവസാനഘട്ടത്തിലെത്തിനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എല്ലാപാര്‍ട്ടികളിലെയും നേതാക്കളും ലോക്‌സഭാ, രാജ്യസഭാ അംഗങ്ങളും യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു. പ്രമുഖ പാര്‍ട്ടികളിലെ 13 നേതാക്കളും അഞ്ച് എംപിമാരും യോഗത്തില്‍ സംസാരിച്ചു.

നിലവിലെ കൊവിഡ് സാഹചര്യം ചര്‍ച്ചചെയ്യാനും വാക്സിന്‍ വികസനത്തിന്റെ പുരോഗതി ചര്‍ച്ചചെയ്യാനുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 12 പ്രമുഖ നേതാക്കളും മറ്റ് ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. വന്‍തോതില്‍ വാക്സിന്‍ ലഭ്യമാക്കാനും സംഭരിക്കാനും വിതരണം ചെയ്യാനും സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്ന് നരേന്ദ്രമോദി വിശദീകരിച്ചു. ഇത്തരം കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഒരു വിദഗ്ധ സമിതിയ്ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വാക്സിന്‍ വിതരണത്തിന് സംസ്ഥാനസര്‍ക്കാരുകളുടെ പൂര്‍ണ്ണ സഹകരണം ആവശ്യമാണെന്നും ഇതിന് വേണ്ടിവരുന്ന തുകയെക്കുറിച്ച് സംസ്ഥാനസര്‍ക്കാരുകളുമായി കൂടിയാലോചനകള്‍ നടത്തുമെന്നും മോദി പറഞ്ഞു. വാക്സിനുകളെ സംബന്ധിച്ച് കിംവദന്തി പരത്താനുള്ള സമയമല്ല ഇതെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് അദ്ദേഹം ദേശത്തിന്റെ താല്‍പ്പര്യത്തിനാണ് ഈ ഘട്ടത്തില്‍ ഓരോരുത്തരും പരമപ്രാധാന്യം നല്‍കേണ്ടതെന്ന് സൂചിപ്പിച്ചു.

Popular Stories

    Next Story