
ന്യൂ ഡൽഹി: രാജ്യത്ത് ദിനവും രേഖപ്പെടുത്തുന്ന പുതിയ കൊവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. 1,52,879 കൊവിഡ് കേസുകളാണ് ഇന്നലെ ഇന്ത്യയിൽ രേഖപ്പെടുത്തിയത്. ഇന്നലത്തെ രോഗനിലയെക്കാൾ 5 % കൂടുതലാണ് ഇത്.
നിലവിൽ ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 11 ലക്ഷം കടന്നു. ഇന്നലെ മാത്രം 839 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തുടർച്ചയായി അഞ്ചാം ദിനമാണ് രാജ്യത്ത് പ്രതിദിന കൊവിഡ് രോഗനിരക്ക് ഒരുലക്ഷത്തിന് മുകളിലേക്ക് ഉയരുന്നത്.
ഇതോടെ ഇതുവരെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചവര്‍ 1കോടി 33 ലക്ഷത്തിനു മുകളിൽ ആയി. 1,52,879 പുതിയ കേസുകളോടെ ഇന്ത്യയിൽ ഇത് ഏറ്റവും ഉയർന്ന ഏകദിന കുതിപ്പാണ്. 1.69 ലക്ഷം പേരാണ് പേരാണ് കൊവിഡ് ബാധിച്ചു രാജ്യത്ത് ഇതുവരെ മരിച്ചത്.
അനിയന്ത്രിതമായ രോഗവർദ്ധനവ് മൂലം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളും വീണ്ടും നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള രോഗികളിൽ 72.23 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, ഉത്തർപ്രദേശ്, കേരളം എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്.
സംസ്ഥാനത്ത് ഇന്നലെ 6194 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാക്കുന്ന സാഹചര്യത്തില്‍ വീണ്ടും കര്‍ശനനിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. ഈ അധ്യയന വര്‍ഷത്തിലെ ആദ്യ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തന്നെ തുടരുമെന്നാണ് അറിയിക്കുന്നത്. അനാവശ്യ യാത്രകള്‍ ഒഴിവാക്കി ജനങ്ങള്‍ സ്വയം സുരക്ഷിതരാകണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.