സ്പിയർ ഗൺ നിർമ്മാണത്തിലൂടെ ശ്രദ്ധേയന്‍ ആകുകയാണ് കോട്ടയം കുമരകം സ്വദേശി ഷിജോ

ഫർണിച്ചർ നിർമ്മാണം ആയിരുന്ന് ഷിജോയുടെ പ്രധാന വരുമാന മാർഗ്ഗം.കോവിഡിനെ തുടർന്ന് സമസ്ത മേഖലയിലും ഉണ്ടായ തിരിച്ചടി ഫർണിച്ചർ രംഗത്തും ബാധിച്ചു .ഇതിനെ തുടർന്നാണ് ഷീജോ സ്പിയർ ഗൺ നിർമ്മാണത്തിലേക്ക് കടക്കുന്നത് .മീൻ പിടുത്തതിനുള്ള തെറ്റാലികൾ ആണെങ്കിലും സംഭവം കണ്ടാൽ ബ്രിട്ടീഷ് ഗൺആണെന്നേ പറയൂ. അതിനാൽ തന്നെ അലങ്കാര വസ്തുവെന്ന നിലയിൽ മേടിക്കുന്നവരുടെ എണ്ണവും കുറവല്ല. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടു പോകുന്നവർക്കും ഷിജോ ഒരു മാതൃകയാണ്

Latest News