‘സിനിമാക്കാര്‍ രാഷ്ട്രീയം കോമഡിയാക്കരുത്’; വോട്ട് പടത്തില്‍ രാഷ്ട്രീയം പറഞ്ഞ്‌ രഞ്ജിനി


രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് അതിനുള്ള പരിജ്ഞാനം വേണം അല്ലാതെ രാഷ്ട്രീയം കോമഡിയാക്കരുതെന്ന് നടി രഞ്ജിനി. റിപ്പോർട്ടർ ടി വിയുടെ വോട്ട് പടം എന്ന പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു രഞ്ജിനിയുടെ വിമർശനം. എല്ലാവർക്കും നല്ലത് ചെയ്യണം അതാണ് തന്റെ രാഷ്ട്രീയമെന്നും നടി പറഞ്ഞു.

‘രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങുന്നതിനു മുൻപ് നാട്ടിൽ നടക്കുന്നത് എന്ത് എന്ന് നല്ല അറിവുണ്ടാകണം. രാജ്യത്തിൻറെ സാമ്പത്തികാവസ്ഥ, നിയമവുമെല്ലാം അറിഞ്ഞിരിക്കണം. അല്ലാതെ 10 സിനിമകിളിൽ അഭിനയിച്ചു എന്നത് ആകരുത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുവാനുള്ള മാനദണ്ഡം’

രഞ്ജിനി

ഇന്നസെന്റ് ഒരു എംപി എന്ന നിലയിൽ കോമഡി കാണിക്കുക മാത്രമായിരുന്നെനും യാതൊരു വിധ നിലവാരവും വെച്ച് പുലർത്തിയില്ലെന്നുമാണ് രഞ്ജിനിയുടെ പക്ഷം. കോമഡി സിനിമയിൽ മതി രാഷ്ട്രീയത്തിൽ വേണ്ട എന്നും രഞ്ജിനി പറഞ്ഞു. മുകേഷിന്റെ കാര്യം ഒന്നും അറിയില്ലെന്നും സുരേഷ് ഗോപി എംപി ആയതിൽ സന്തോഷമുണ്ടെന്നും ബി ജെ പിയിൽ പോയത് കൊണ്ടാകാം തെരഞ്ഞെടുപ്പിൽ പരാജയം നേരിടേണ്ടിവന്നത് എന്നുമാണ് രഞ്ജിനി പറഞ്ഞത്.

‘കേരളത്തിലെ മാധ്യമങ്ങൾക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്. മറ്റുള്ള സംസ്ഥാനങ്ങളിൽ അത്തരമൊരു സ്വാതന്ത്ര്യം ലഭിക്കാറില്ല. മറ്റു സംസ്ഥാനങ്ങളിൽ മീഡിയ ഭരണകക്ഷിയ്ക്ക് വേണ്ടിയായിരിക്കും പ്രവർത്തിക്കുക. എന്നാൽ മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരോട് കടക്കു പുറത്തു എന്ന് പറഞ്ഞപ്പോൾ സങ്കടം തോന്നി. ജനങ്ങളുടെ ശബ്ദമാണ് മീഡിയ. ജനങ്ങൾക്കു മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യങ്ങൾ ഉന്നയിക്കാൻ പറ്റില്ല. ആ ചോദ്യങ്ങൾ ഉന്നയിക്കുന്നത് മാധ്യമങ്ങളാണ്’, രഞ്ജിനി പറഞ്ഞു.

Latest News