വിളിച്ചാല്‍ വിളിപ്പുറത്ത് സ്പീഡ് ബോട്ട്
പ്രളയത്തിലും, വെള്ളപ്പൊക്കത്തിലുമൊക്കെ അകപ്പെട്ട് പോകുന്ന അംഗപരിമിതര്‍ ഇനി ആശങ്കപ്പെടേണ്ട. വിളിച്ചാല്‍ വിളിപ്പുറത്തെത്തും ഉദയകുമാറിന്റെ സ്പീഡ്ബോട്ട്. അംഗ പരിമിതര്‍ക്ക് യാത്ര ചെയ്യാനായി സ്വന്തം ചെലവില്‍ ‘രക്ഷകന്’ എന്ന് പേരിട്ടിരാണ് ചേര്‍ത്തല കണ്ണങ്കര സ്വദേശിയായ ഉദയകുമാര്‍ സ്പീഡ് ബോട്ട് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടര ലക്ഷം രൂപ ചെലവഴിച്ചാണ് വെള്ളത്തിലും കരയിലും ഒരുപോലെ ഉപയോഗിക്കാവുന്ന ബോട്ട് നിര്‍മ്മിച്ചത്. ഉദയകുമാറിന്റെ ഭാര്യ അംഗ പരിമിതയായതിനാല്‍ തന്നെ ഇവരുടെ യാത്രാദുരിതം നല്ല രീതിയില്‍ മനസിലാക്കിയാണ് ബോട്ട് നിര്‍മിച്ചിട്ടുള്ളത്. നാല് പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടിന്സാധാരണ സ്പീഡ് ബോട്ടുകളേക്കാള്‍ […]

പ്രളയത്തിലും, വെള്ളപ്പൊക്കത്തിലുമൊക്കെ അകപ്പെട്ട് പോകുന്ന അംഗപരിമിതര്‍ ഇനി ആശങ്കപ്പെടേണ്ട. വിളിച്ചാല്‍ വിളിപ്പുറത്തെത്തും ഉദയകുമാറിന്റെ സ്പീഡ്ബോട്ട്. അംഗ പരിമിതര്‍ക്ക് യാത്ര ചെയ്യാനായി സ്വന്തം ചെലവില്‍ ‘രക്ഷകന്’ എന്ന് പേരിട്ടിരാണ് ചേര്‍ത്തല കണ്ണങ്കര സ്വദേശിയായ ഉദയകുമാര്‍ സ്പീഡ് ബോട്ട് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടര ലക്ഷം രൂപ ചെലവഴിച്ചാണ് വെള്ളത്തിലും കരയിലും ഒരുപോലെ ഉപയോഗിക്കാവുന്ന ബോട്ട് നിര്‍മ്മിച്ചത്.
ഉദയകുമാറിന്റെ ഭാര്യ അംഗ പരിമിതയായതിനാല്‍ തന്നെ ഇവരുടെ യാത്രാദുരിതം നല്ല രീതിയില്‍ മനസിലാക്കിയാണ് ബോട്ട് നിര്‍മിച്ചിട്ടുള്ളത്. നാല് പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടിന്
സാധാരണ സ്പീഡ് ബോട്ടുകളേക്കാള്‍ മികച്ച സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ പ്രളയത്തില്‍ അംഗ പരിമിതര്‍ അനുഭവിച്ച ദുരിതംനേരില് കണ്ടറിഞ്ഞതാണ് ഉദയകുമാറിന് ബോട്ട് നിര്‍മ്മിക്കാന്‍ പ്രേരണയായത്. അടിയന്തരിഘട്ടങ്ങളില് ഇവരുടെ രക്ഷയ്ക്ക് ഇനി ഉദയകുമാറിന്റെ രക്ഷകന് ബോട്ടെത്തും.
- TAGS:
- Alapuzha