Top

വാഗമൺ ലഹരിമരുന്ന് നിശാപാർട്ടി: രണ്ടു നൈജീരിയൻ സ്വദേശികളെ കൂടി പ്രതിച്ചേർത്തു

ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് നൈജീരിയൻ സ്വദേശികളെ കുറിച്ചുള്ള വിവരം ലഭിച്ചത്.

16 Jan 2021 1:37 AM GMT

വാഗമൺ ലഹരിമരുന്ന് നിശാപാർട്ടി: രണ്ടു നൈജീരിയൻ സ്വദേശികളെ കൂടി പ്രതിച്ചേർത്തു
X

വാഗമണിലെ ലഹരിമരുന്ന് നിശാപാര്‍ട്ടി കേസിൽ രണ്ടുപേരെ കൂടി പ്രതിച്ചേർത്തു. നൈജീരിയൻ സ്വദേശികളായ രണ്ടു പേരെയാണ് പ്രതിച്ചേർത്തത്. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 11 ആയി. ബാംഗ്ലൂരിലെ നൈജീരിയൻ സ്വദേശികളിൽ നിന്നാണ് നിശാപാർട്ടിക്ക് ലഹരി മരുന്നുകൾ ലഭിച്ചതെന്ന് പിടിയിലായ പ്രതികൾ പറഞ്ഞു.

ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് നൈജീരിയൻ സ്വദേശികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഇവരെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വാഗമണിലെ ലഹരിമരുന്ന് നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത ഒമ്പത് പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ഒരു സ്ത്രീ ഉള്‍പ്പെടെയാണ് ഒമ്പത് പേര്‍ അറസ്റ്റിലായത്.

എന്‍ഡിഎസ്പി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഇവര്‍ സമൂഹിക മാധ്യമം വഴിയാണ് പരിചയപ്പെട്ടത്. നിശാ പാര്‍ട്ടിയില്‍ 60 പേര്‍ ഉണ്ടായിരുന്നുവെന്ന് എഎസ്പി സുരേഷ് കുമാര്‍ അറിയിച്ചു. എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്.

Next Story