വാഗണ്‍ ദുരന്തം; ശ്വാസം നിലച്ച ചരിത്രത്തിലെ തന്നെ ഇരുണ്ട ഓര്‍മകള്‍ക്ക് 99 വയസ്
വാഗണ്‍ ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് ഇന്ന് തൊണ്ണൂറ്റി ഒമ്പത് വയസ്സ്. 1921 നവംമ്പര്‍ 19നാണ് മലബാറിലെ സ്വന്തന്ത്ര്യ സമര പോരാളികളെ ബ്രിട്ടീഷുകാര്‍ ശ്വാസം മുട്ടിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. വിദേശാധിപത്യത്തിനെതിരെ പോരാടിയ 64 പേരാണ് വാഗണ്‍ ദുരന്തത്തില്‍ രക്തസാക്ഷിത്വം വരിച്ചത്. 1921ല്‍ മലബാര്‍ കലാപകാലത്തില്‍ പുലാമന്തോള്‍ പാലം പൊളിച്ചെന്ന കുറ്റം ചുമത്തി നവംമ്പര്‍ 19ന് ബ്രിട്ടീഷുകാര്‍ മലബാറിലെ സ്വാതന്ത്ര്യ സമര പോരാളികളെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിലെ ജയിലിലടയ്ക്കാന്‍ ഇവരെ കൊണ്ടുപോയത് പുറത്ത് നിന്നും പൂട്ടിയ ചരക്കു തീവണ്ടിയില്‍ കുത്തിനിറച്ചായിരുന്നു. വണ്ടി […]

വാഗണ്‍ ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് ഇന്ന് തൊണ്ണൂറ്റി ഒമ്പത് വയസ്സ്. 1921 നവംമ്പര്‍ 19നാണ് മലബാറിലെ സ്വന്തന്ത്ര്യ സമര പോരാളികളെ ബ്രിട്ടീഷുകാര്‍ ശ്വാസം മുട്ടിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. വിദേശാധിപത്യത്തിനെതിരെ പോരാടിയ 64 പേരാണ് വാഗണ്‍ ദുരന്തത്തില്‍ രക്തസാക്ഷിത്വം വരിച്ചത്.
1921ല്‍ മലബാര്‍ കലാപകാലത്തില്‍ പുലാമന്തോള്‍ പാലം പൊളിച്ചെന്ന കുറ്റം ചുമത്തി നവംമ്പര്‍ 19ന് ബ്രിട്ടീഷുകാര്‍ മലബാറിലെ സ്വാതന്ത്ര്യ സമര പോരാളികളെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിലെ ജയിലിലടയ്ക്കാന്‍ ഇവരെ കൊണ്ടുപോയത് പുറത്ത് നിന്നും പൂട്ടിയ ചരക്കു തീവണ്ടിയില്‍ കുത്തിനിറച്ചായിരുന്നു.
വണ്ടി തിരൂര്‍ റെയില്‍വേ സ്റ്റേഷന് വിട്ടപ്പോള്‍ തന്നെ ശ്വാസം കിട്ടാതെ പലരും പിടഞ്ഞു വീണു. അവരുടെ ദീനമായ നിലവിളികളൊന്നും ബ്രിട്ടിഷുകാര്‍ കേട്ടതേയില്ല.ഷൊര്‍ണൂരിലും ഒലവക്കോടും വണ്ടി നിര്‍ത്തി. പുലര്‍ച്ചെ പോത്തന്നൂരിലെത്തി വാഗണ്‍ തുറന്നപ്പോള്‍ കണ്ടത് ജീവനറ്റ് കിടക്കുന്ന 64 മൃതദേഹങ്ങളായിരുന്നു..കൂട്ടത്തിലെ 44 പേരും അന്ത്യവിശ്രമം കൊള്ളുന്നത് മലപ്പുറം തിരൂരിലെ ഈ കബറിടത്തിലാണ്.
സമാനരീതിയില്‍ 300 മാപ്പിളത്തടവുകാരെ ജയിലുകളിലേക്ക് കൊണ്ടുപോയിരുന്നതായി വിചാരണ വേളയില്‍ കണ്ടെത്തുകയുണ്ടായി. രണ്ടായിരത്തോളം സമരക്കാരെ ആന്‍ഡമാനിലേക്കും കോയമ്പത്തൂരിലേക്കും നാടുകടത്തി. ഇല്ലാത്ത കേസുകള്‍ ചുമത്തിയായിരുന്നു ഈ പീഡനം മുഴുവനും.
അധിനിവേശത്തിനെതിരെയുള്ള പോരാട്ട ചരിത്രങ്ങള്‍ വരെ വക്രീകരിക്കാന്‍ ശ്രമിക്കുന്ന ഈ കാലത്ത് വാഗണ്‍ രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ ഫാസിസത്തിനെതിരെയുള്ള പ്രതിരോധമായി മാറുകയാണ്.
- TAGS:
- Malappuram
- Wagon Tragedy