
തിരുവനന്തപുരം: വയോജനങ്ങള്‍ക്ക് മരുന്നുകള്‍ വീട്ടില്‍ എത്തിച്ചുനല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജീവിതശൈലീ രോഗങ്ങൾ മൂലം അവശത അനുഭവിക്കുന്ന വലിയൊരു ജനവിഭാത്തിന് വേണ്ടിയാണ് കാരുണ്യ അറ്റ് ഹോം പദ്ധതി നടപ്പിലാക്കുന്നതെന്നു അദ്ദേഹം പ്രസ്താവിച്ചു. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിലാകും ഇത് നടപ്പിലാക്കുക.
കമ്പോള വിലയേക്കാൾ താഴ്ന്ന നിരക്കിലാകും ഈ പദ്ധതിയിലൂടെ മരുന്ന് വീട്ടിൽ എത്തിച്ചു കൊടുക്കുക. വയോജനങ്ങൾക്ക് ഒരു ശതമാനം അധികം ഇളവും നൽകും. രജിസ്റ്റർ ചെയ്യുന്ന ആളുകൾക്ക് കൃത്യമായ കുറിപ്പടികളുടെ അടിസ്ഥാനത്തിലാകും മരുന്ന് നൽകുക. കൊവിഡിനൊപ്പം ജീവിക്കുക എന്ന ഇ സഹചര്യത്തിൽ വയോജനങ്ങൾക്ക് വലിയൊരു കൈത്താങ്ങാകും ഈ പദ്ധതി എന്നാണ് ധനമന്ത്രി പ്രസ്താവിച്ചത്.
ഇന്നവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനം ഉണ്ടായത്. ആരോഗ്യമേഖലയിൽ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.