
കണ്ണൂർ: ഇരിട്ടി ചുങ്കക്കുന്നിലെ 81ആം നമ്പർ റേഷൻ കടയിൽ നിന്നാണ് 17 ചാക്ക് അറക്കപ്പൊടി പിടികൂടിയത്. അരിയിലും ഗോതമ്പിലും മറ്റ് ഭക്ഷ്യ സാധനങ്ങളിലും ചേർത്ത് വിൽക്കാനാണ് പൊടിയെന്ന് കരുതുന്നു.
മുൻപ് ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ലൈസൻസ് ഉടമയായ എംകെ സന്ദീപിനെ നേരത്തെ സസ്പെൻഡ് ചെയ്യുകയും റേഷൻകട അടച്ചിടുകയും ചെയ്തിരുന്നു. പുതുതായി ചുമതലയേറ്റ
കെ.കെ ധനേന്ദ്രൻ കടയിലെ സ്റ്റോക്ക് എടുക്കുന്നതിന് ഇടയിലാണ് ചാക്കുകളിൽ നിറച്ച അറക്കപ്പൊടി ശ്രദ്ധയിൽപ്പെട്ടത്.
Next Story