Top

‘രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം സിപിഎമ്മിനെ വിഭ്രാന്തിയിലാക്കുന്നു’, കെ സി വേണുഗോപാൽ എംപി

രാഹുലിൻ്റെ ജനപിന്തുണയെ സിപിഎം ഭയക്കുന്നുവെന്നാണ് കെ സി വേണുഗോപാൽ പ്രസ്താവിച്ചത്.

25 Feb 2021 12:41 AM GMT

‘രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം സിപിഎമ്മിനെ വിഭ്രാന്തിയിലാക്കുന്നു’, കെ സി വേണുഗോപാൽ എംപി
X

രാഹുൽ ഗാന്ധി വന്ന് പോയപ്പോൾ സിപിഎമ്മിന് വിഭ്രാന്തി പിടിച്ച അവസ്ഥ എന്ന് പരിഹസിച്ചു കെ സി വേണുഗോപാൽ എംപി. രാഹുലിൻ്റെ ജനപിന്തുണയെ സിപിഎം ഭയക്കുന്നുവെന്നാണ് കെ സി വേണുഗോപാൽ പ്രസ്താവിച്ചത്.

കേരളത്തിലെ സിപിഎമ്മിൻ്റെ സർട്ടിഫിക്കറ്റ് രാഹുലിന് വേണ്ട. തരം താണ പ്രസ്താവനയിൽ നിന്ന് സിപിഎം പിന്മാറണം. രാഹുലിൻ്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചു വിവാദമാക്കാനാണ് ശ്രമമെന്നും വേണുഗോപാൽ ആരോപിച്ചു.

കേരളത്തിനെ കുറിച്ച് നല്ലത് പറഞ്ഞതിൽ എന്താണ് തെറ്റ് എന്നാണ് എംപി മാധ്യമങ്ങളോട് സംസാരിക്കവെ ചോദിച്ചത്. മറ്റൊരു സംസ്ഥാനത്തെയും മോശമാക്കി രാഹുൽ ഗാന്ധി സംസാരിച്ചില്ലെന്നും കൊവിഡ് കാലത്ത് അമേത്തിയിൽ ഏറ്റവും കൂടുതൽ സഹായം എത്തിച്ചത് രാഹുൽ ഗാന്ധിയാണെന്നും വേണുഗോപാൽ സൂചിപ്പിച്ചു.

യുഡിഎഫ് ജാഥ സമാപനത്തിലെ രാഹുല്‍ഗാന്ധിയുടെ പ്രസംഗം ബിജെപിയുടെ റിക്രൂട്ട് ഏജന്റിന്റേതു പോലെയായിരുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും കാണിക്കുന്നത് പൊള്ളത്തരമാണെന്നൊരു വിമര്‍ശനം സിപിഐഎം നേതാവ് എംബി രാജേഷും ഉന്നയിച്ചിരുന്നു.

Next Story

Popular Stories