
കോവാക്സിന്റെ പൂർണ്ണമായ ഫലസിദ്ധി അറിയാൻ ചുരുങ്ങിയത് രണ്ടു ഡോസെങ്കിലും ഒരു വ്യക്തി എടുത്തിരിക്കണമെന്ന വിശദീകരണവുമായി ഭാരത് ബയോടെക്. കൊവാക്സിന് പരീക്ഷണത്തില്‍ പങ്കെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഹരിയാന ആഭ്യന്തര-ആരോഗ്യമന്ത്രി അനില്‍ വിജ്ജിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഭാരത് ബയോട്ടെക്കിന്റെ ഈ പ്രസ്താവന.
ഭാരത് ബയോടെക്കിന്റെ കൂടെ ചേർന്ന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്സിനാണ് കൊവാക്സിന്. പ്രസ്തുത വാക്സിന്റെ ആദ്യ ഡോസെടുത്ത് പതിനാല് ദിവസത്തെ ഇടവേളക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് എടുക്കേണ്ടതെന്നും ഈ പ്രക്രിയ ഇരുപത്തെട്ടു ദിവസം നീണ്ടു നിൽക്കുന്ന ഒന്നാണെന്നുമാണ് കമ്പനിവൃത്തങ്ങൾ അറിയിക്കുന്നത്. ഇത്രയും ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഈ പ്രക്രിയയിലൂടെ മാത്രമേ വാക്സിന്റെ ഫലസിദ്ധിയെ പറ്റി ഒരു നിർണ്ണയത്തിലെത്താനാകൂ എന്നാണ് കമ്പനിയെ ഉദ്ധരിച്ചു ദേശീയ വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പരീക്ഷണത്തിന്റെ ഭാഗമായി അമ്പതുശതമാനം സന്നദ്ധപ്രവർത്തകർക്ക് മരുന്നും അമ്പതുശതമാനം പേർക്ക് ആശ്വാസ മരുന്നുമാണ് നൽകിയത്, കമ്പനി സൂചിപ്പിക്കുന്നു. മൂന്നാം ഘട്ട പരീക്ഷണത്തിന് സന്നദ്ധരായ വ്യക്തികളെ തെരഞ്ഞെടുക്കുന്നതിൽ പ്രത്യേകമായ യാതൊരു മാനദണ്ഡങ്ങളും പാലിച്ചിരുന്നില്ല എന്നും കമ്പനി അറിയിക്കുന്നു.
കൊവാക്സിന് പരീക്ഷണത്തില്‍ പങ്കെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഹരിയാന ആഭ്യന്തര-ആരോഗ്യമന്ത്രി അനില്‍ വിജ്ജിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നവംബര്‍ 20ന് മൂന്നാംഘട്ട വാക്സിന് പരീക്ഷണത്തിന്റെ ഭാഗമായാണ് മന്ത്രി വാക്സിന് സ്വീകരിച്ചത്.
കൊവിഡ് പോസിറ്റിവായതിനെ തുടര്‍ന്ന് മന്ത്രിയെ അംബാലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം തന്നെയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പര്‍ക്കമുള്ളവര്‍ എത്രയും പെട്ടെന്ന് കൊവിഡ് ടെസ്റ്റ് നടത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.