മോഹൻലാലും ആന്റണി പെരുമ്പാവൂരും ജിത്തു ജോസഫും നന്ദികേട് കാണിച്ചു :ലിബേർട്ടി ബഷീർ

ദൃശ്യം 2 ഒടിടി റിലീസിനൊരുങ്ങിനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലിബർട്ടി ബഷീർ പ്രതികരണം അറിയിച്ചത്. എഎംഎംഎയുടെ പ്രസിഡന്റ് മോഹൻലാൽ, പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് ആന്റണി പെരുമ്പാവൂർ പോലും കാണിക്കാത്ത ധൈര്യം ബാക്കിയുള്ളവർ എങ്ങനെ കാണിക്കുമെന്നും ലിബർട്ടി ബഷീർ ചോദിച്ചു.

മോഹൻലാൽ ആയാലും ആന്റണി പെരുമ്പാവൂരായാലും പേരുണ്ടാക്കിയത് തിയേറ്ററിൽ പടം റിലീസ് ചെയ്തിട്ടാണ്. ആ നന്ദി വേണ്ടേ അവർക്ക്. ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടാൽ എത്ര രൂപ വേണമെങ്കിലും തിയേറ്റർ ഉടമകൾ കൊടുക്കും. സാമ്പത്തികത്തിന്റെ പേരിൽ ആന്റണി പെരുമ്പാവൂർ ഒരിക്കലും ഇങ്ങനെ ചെയ്യില്ല. അതിനു പിന്നിൽ മറ്റു പല കാരണങ്ങളുമാണ്. 100 കോടി മുതൽമുടക്കിൽ നിർമിച്ച മരക്കാർ ഫ്രീസ് ചെയ്തു വെക്കാമെങ്കിൽ എന്തുകൊണ്ട് ഇതുപോലൊരു സാധാരണ സിനിമ ഫ്രീസ് ചെയ്യാൻ പറ്റുന്നില്ല.

ലിബർട്ടി ബഷീർ

Latest News