Top

മെസ്സിയുടെ ഗോൾ നിഷേധിച്ചു; വാറിനെതിരെ പ്രതിഷേധം

ഇന്ന് പുലർച്ചെ നടന്ന അർജന്റീന – പരാഗ്വേ ലോകകപ്പ് യോഗ്യതാ മത്സരത്തിലും വാർ പോര്. ഇത്തവണ വാർ ചതിച്ചതാകട്ടെ സാക്ഷാൽ ലയണൽ മെസ്സിയേയും. അർജന്റീന – പരാഗ്വേ മത്സരത്തിലെ അമ്പത്തിയെട്ടാം മിനിറ്റിലായിരുന്നു സംഭവം. മികച്ച ടീം ഗെയിമിന്റെ ഭാഗമായി ബോക്സിലെത്തിയ പന്ത് ലൊ സെൽ സോ മെസ്സിക്ക് മറിച്ച് നൽകി, തന്റെ ഇടം കാലുകൊണ്ട് മെസ്സി പന്ത് വലയിലുമെത്തിച്ചു. ഗോളാഘോഷങ്ങളുമായി മെസ്സിയും സംഘവും കളം നിറയുമ്പോഴാണ് റഫറി വാറിലേക്ക് വിരൽ ചൂണ്ടിയത്. പല ആംഗിളുകളും പരിശോധിച്ച ശേഷം […]

12 Nov 2020 10:35 PM GMT
റഹീസ് റെയ്‌നിയൻ

മെസ്സിയുടെ ഗോൾ നിഷേധിച്ചു; വാറിനെതിരെ പ്രതിഷേധം
X

ഇന്ന് പുലർച്ചെ നടന്ന അർജന്റീന – പരാഗ്വേ ലോകകപ്പ് യോഗ്യതാ മത്സരത്തിലും വാർ പോര്. ഇത്തവണ വാർ ചതിച്ചതാകട്ടെ സാക്ഷാൽ ലയണൽ മെസ്സിയേയും. അർജന്റീന – പരാഗ്വേ മത്സരത്തിലെ അമ്പത്തിയെട്ടാം മിനിറ്റിലായിരുന്നു സംഭവം. മികച്ച ടീം ഗെയിമിന്റെ ഭാഗമായി ബോക്സിലെത്തിയ പന്ത് ലൊ സെൽ സോ മെസ്സിക്ക് മറിച്ച് നൽകി, തന്റെ ഇടം കാലുകൊണ്ട് മെസ്സി പന്ത് വലയിലുമെത്തിച്ചു. ഗോളാഘോഷങ്ങളുമായി മെസ്സിയും സംഘവും കളം നിറയുമ്പോഴാണ് റഫറി വാറിലേക്ക് വിരൽ ചൂണ്ടിയത്. പല ആംഗിളുകളും പരിശോധിച്ച ശേഷം റഫറി ഗോൾ നിഷേധിച്ചപ്പോൾ കോച്ച് സ്കോളേനിയും താരങ്ങളും ഉൾപ്പടെ അമ്പരന്നു

ഗോളിലേക്കുള്ള നീക്കത്തിന്റെ തുടക്കത്തിൽ അർജന്റീനിയൻ മുന്നേറ്റ താരം നിക്കോളാസ് ഗോൺസാലസ് പരാഗ്വേ താരം എയിഞ്ചൽ റൊമേറോയെ ഫൗൾ ചെയ്തെന്നായിരുന്നു വാറിൽ കണ്ടെത്തിയത്. എന്നാൽ ഫൗൾ നടന്നപ്പോൾ അത് വിളിക്കാതെ ഗോളായ ശേഷം മാത്രം ഫൗൾ അനുവദിച്ച് ഗോൾ തടഞ്ഞ റഫറിയുടെ തീരുമാനത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയരുകയാണ്.ബ്രസീലിയൻ റഫറി അർജന്റീനയോട് ചെയ്ത ചതിയായും ഇതിനെ വിമർശിക്കപ്പെടുന്നു.

മത്സരം സമനിലയിൽ കലാശിച്ചു. പെനാൽറ്റിയിലൂടെ മുന്നിലെത്തിയ പരാഗ്വേക്ക് നാൽപത്തി രണ്ടാം മിനിറ്റിൽ നിക്കോളാസ് ഗോൺസാലസിന്റെ ഗോളിലൂടെ മറുപടി നൽകുകയായിരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 3 മത്സരങ്ങളിൽ നിന്നായി 7 പോയിന്റാണ് അർജന്റീനയ്ക്കുള്ളത്.

Next Story