മുൻ മന്ത്രി വി.എസ് സുനിൽകുമാർ ആശുപത്രി വിട്ടു
കൊവിഡാനന്തര അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
22 May 2021 2:01 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശ്ശൂർ: മുൻ മന്ത്രി വി.എസ് സുനിൽകുമാർ ആശുപത്രിവിട്ടു. കൊവിഡാനന്തര അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സ.
രണ്ടു തവണ അദ്ദേഹത്തെ കൊവിഡ് ബാധിച്ചിരുന്നു. കൊവിഡ് മുക്തനായ ശേഷവും കടുത്ത ചുമ തുടർന്നതിനാലാണ് സുനിൽകുമാറിനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
Next Story