Top

ബ്രിട്ടനിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊവിഡ് ഇന്ത്യയിലും; കണ്ടെത്തിയത് ബ്രിട്ടനിൽ നിന്ന് എത്തിയ വ്യക്തികളിൽ

ബ്രിട്ടനിൽ നിന്നെത്തിയ ആറുപേർക്കാണ് പുതിയ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

28 Dec 2020 11:17 PM GMT

ബ്രിട്ടനിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊവിഡ് ഇന്ത്യയിലും; കണ്ടെത്തിയത് ബ്രിട്ടനിൽ നിന്ന് എത്തിയ വ്യക്തികളിൽ
X

അതിതീവ്ര കൊവിഡ് രോഗബാധ ഇന്ത്യയിലും. ബ്രിട്ടനിൽ നിന്നെത്തിയ ആറുപേർക്കാണ് പുതിയ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. തുടർന്ന് ബ്രിട്ടനിൽ നിന്ന് കേരളത്തിൽ എത്തിയ 18 പേർക്കും ജനിതകമാറ്റം സംഭവിച്ച വൈറസ് ബാധ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചു വരുന്നു.

ഈ സാഹചര്യത്തെ കണക്കിലെടുത്തു കേരളത്തിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. യുകെയില്‍ ജനിതകമാറ്റം സംഭവിച്ച കൊവിഡ് വ്യാപനം രൂക്ഷമാകുന്നുവെന്ന് വാര്‍ത്ത ലോകമെമ്പാടും ആശങ്ക പരത്തിയിരുന്നു. യുകെയില്‍ വ്യാപിക്കുന്ന ജനിതക മാറ്റം സംഭവിച്ച വൈറസിന് വ്യാപനശേഷി വളരെ കൂടുതലാണ്.

കൊവിഡ് രോഗവാധയുടെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ആഗോളതലത്തില്‍ യുകെയിലേക്കുള്ള വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

Next Story

Popular Stories