Top

ബുറേവി ആശങ്ക ഒഴിയുന്നു; കേരളത്തിലെത്തുക ശക്തി കുറഞ്ഞ്, ജാഗ്രത തുടരും

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞ് അതിതീവ്രന്യൂനമര്‍ദമായതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേതുടര്‍ന്ന് അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലെര്‍ട്ട് പിന്‍വലിച്ചു. തിരുവനന്തപുരം മലപ്പുറം വരെയുള്ള പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട് ആയിരിക്കും. ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊടുന്നതിനു മുമ്പേ ശക്തികുറഞ്ഞ് അതിതീവ്രന്യൂനമര്‍ദമായി മാറുകയായിരുന്നു. ഇത് കേരളതീരത്തെത്തുമ്പോഴേക്കും വീണ്ടും ദുര്‍ബലമാവുമെന്നാണ് സൂചന. ഇന്ന് ഉച്ചയോടെ കാറ്റ് കേരളതീരത്തെത്തും. മണിക്കൂറില്‍ 30-40 കിലോ മീറ്റര്‍ വരെ ആയിരിക്കും കാറ്റിന്റെ വേഗം. അതേസമയം ബുറേവി ചുഴലിക്കാറ്റ് സഞ്ചരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന […]

3 Dec 2020 8:09 PM GMT

ബുറേവി ആശങ്ക ഒഴിയുന്നു; കേരളത്തിലെത്തുക ശക്തി കുറഞ്ഞ്, ജാഗ്രത തുടരും
X

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞ് അതിതീവ്രന്യൂനമര്‍ദമായതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേതുടര്‍ന്ന് അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലെര്‍ട്ട് പിന്‍വലിച്ചു. തിരുവനന്തപുരം മലപ്പുറം വരെയുള്ള പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട് ആയിരിക്കും.

ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊടുന്നതിനു മുമ്പേ ശക്തികുറഞ്ഞ് അതിതീവ്രന്യൂനമര്‍ദമായി മാറുകയായിരുന്നു. ഇത് കേരളതീരത്തെത്തുമ്പോഴേക്കും വീണ്ടും ദുര്‍ബലമാവുമെന്നാണ് സൂചന. ഇന്ന് ഉച്ചയോടെ കാറ്റ് കേരളതീരത്തെത്തും. മണിക്കൂറില്‍ 30-40 കിലോ മീറ്റര്‍ വരെ ആയിരിക്കും കാറ്റിന്റെ വേഗം.

അതേസമയം ബുറേവി ചുഴലിക്കാറ്റ് സഞ്ചരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന അഞ്ച് ജില്ലകളില്‍ ഇന്ന് പൊതു അവധിയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അവധി.
പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് ചുമതല, ദുരന്ത നിവാരണം, അവശ്യസര്‍വീസ് എന്നിവയ്ക്ക് ഇത് ബാധകമല്ല.

തിരുവനന്തപുരം വിമാനത്താവളം ഇന്ന് രാവിലെ പത്ത് മണി മുതല്‍ ആറ് മണിവരെ അടച്ചിടും. കേരളസര്‍വകലാശാലയും മഹാത്മാ ഗാന്ധി സര്‍വകലാശാലയും വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

Next Story