Top

ബി ജെ പി നേതാവുമായുള്ള രഹസ്യകൂടിക്കാഴ്ച്ച; സോളിസിറ്റര്‍ ജനറലിനെ നീക്കം ചെയ്യണമെന്ന് രാഷ്ട്രപതിയ്ക്ക് തൃണമൂലിന്റെ കത്ത്

ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തിയ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ തല്‍സ്ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എം പി മാര്‍ രാഷ്ട്രപതിയ്ക്ക് കത്തെഴുതി. വിവാദമായ സുവേന്ദു-തുഷാര്‍ മേത്ത രഹസ്യ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം നേരത്തെ ബംഗാള്‍ തൃണമൂല്‍ നേതാക്കള്‍ പ്രധാനമന്ത്രിയ്ക്കും ഇതേ ആവശ്യം ഉന്നയിച്ച് കത്തെഴുതിയിരുന്നു. മെഹ്വോ മോയിത്ര, സുകേന്ദു ശേഖര്‍ റോയ് എന്നീ എം പിമാരാണ് രാഷ്ട്രപതിയ്ക്കുള്ള കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. നാരദാ ഒളിക്യാമറക്കേസിലും ശാരദ ചിട്ടി ഫണ്ട്് അഴിമതിക്കേസിലും […]

5 July 2021 6:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബി ജെ പി നേതാവുമായുള്ള രഹസ്യകൂടിക്കാഴ്ച്ച; സോളിസിറ്റര്‍ ജനറലിനെ നീക്കം ചെയ്യണമെന്ന് രാഷ്ട്രപതിയ്ക്ക് തൃണമൂലിന്റെ കത്ത്
X

ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തിയ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ തല്‍സ്ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എം പി മാര്‍ രാഷ്ട്രപതിയ്ക്ക് കത്തെഴുതി. വിവാദമായ സുവേന്ദു-തുഷാര്‍ മേത്ത രഹസ്യ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം നേരത്തെ ബംഗാള്‍ തൃണമൂല്‍ നേതാക്കള്‍ പ്രധാനമന്ത്രിയ്ക്കും ഇതേ ആവശ്യം ഉന്നയിച്ച് കത്തെഴുതിയിരുന്നു. മെഹ്വോ മോയിത്ര, സുകേന്ദു ശേഖര്‍ റോയ് എന്നീ എം പിമാരാണ് രാഷ്ട്രപതിയ്ക്കുള്ള കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.

നാരദാ ഒളിക്യാമറക്കേസിലും ശാരദ ചിട്ടി ഫണ്ട്് അഴിമതിക്കേസിലും ആരോപണ വിധേയനായ സുവേന്ദു അധികാരി രാജ്യത്തെ രണ്ടാമത്തെ നിയമാധികാരിയായ സോളിസിറ്റര്‍ ജനറലുമായി രഹസ്യ കൂടിക്കാവഴ്ച്ച നടത്തിയത് അനുചിതവും സംശയങ്ങള്‍ക്ക് ഇടനല്കുന്നതുമാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് നിയമോപദേശം നല്കുന്ന സോളിസിറ്റര്‍ ജനറല്‍ അത്തരം കേസില്‍ ആരോപണ വിധേയനായ സുവേന്ദുവുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തിയത് ഉചിതമല്ല. പൊതുജനങ്ങളുടെ ഇടയില്‍ സംശയങ്ങള്‍ക്ക് ഇടനല്കാതിരിക്കാനും സോളിസിറ്റര്‍ ജനറലിന്റെ ഓഫീസിന്റെ സത്യസന്ധതയും നിഷ്പക്ഷതയും ഉയര്‍ത്തിപ്പിടിക്കാനും തുഷാര്‍ മേത്തയെ തല്‍സ്ഥാനതത്തു നിന്ന് എത്രയും വേഗം നീക്കം ചെയ്യണമെന്ന് തൃണമൂല്‍ എം പിമാര്‍ കത്തില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ച്ചയാണ് സുവേന്ദു അധികാരി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വസതിയില്‍ സന്ദര്‍ശനം നടത്തുന്നത്. എന്നാല്‍ തന്റെ വസതിയിലെത്തിയ സുവേന്ദുവുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടില്ലെന്ന് തുഷാര്‍ മേത്ത നേരത്തെ വ്യക്തമാക്കിയിരുന്നു.

Next Story