ബിബിസി ഇന്ത്യന്‍ സ്പോര്‍ട്സ് അവാര്‍ഡ് ജൂറി അംഗമായി മാധ്യമപ്രവര്ത്തകന് കമാല്‍ വരദൂര്‍
ബിബിസിയുടെ ഇന്ത്യന്‍ സ്പോര്‍ട്സ് അവാര്‍ഡ് ജൂറി അംഗമായി മാധ്യമപ്രവര്ത്തകന് കമാല്‍ വരദൂറിനെ തെരഞ്ഞെടുത്തു. ബിബിസി ഇന്ത്യന്‍ സ്പോര്‍ട്സ് വുമണ്‍ ഓഫ് ദി ഇയര്‍’ എന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ മികച്ച വനിതാ കായികതാരത്തെയും, ‘എമേര്‍ജിംഗ് സ്പോര്‍ട്സ് വുമണി’ല്‍ വളര്‍ന്ന് വരുന്ന വനിതാ കായിക താരത്തെയും ആണ് തെരഞ്ഞെടുക്കുക.

ബിബിസിയുടെ ഇന്ത്യന്‍ സ്പോര്‍ട്സ് അവാര്‍ഡ് ജൂറി അംഗമായി മാധ്യമപ്രവര്ത്തകന് കമാല്‍ വരദൂറിനെ തെരഞ്ഞെടുത്തു. ചന്ദ്രിക ദിനപത്രത്തിന്റെ ന്യൂസ് എഡിറ്ററായ കമാല്‍ വരദൂര്‍ ഒളിംപിക്സ്, ഫുട്ബോള്‍ ലോകകപ്പ്, ഏഷ്യാഡ് തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂറി അംഗമായതിനെ കുറിച്ച് കമാല്‍ വരദൂറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ് .
‘രാവിലെ സന്തോഷ-അഭിമാന വാര്‍ത്ത. ബിബിസിയുടെ ഇന്ത്യന്‍ സ്പോര്‍ട്സ് അവാര്‍ഡ് ജൂറി അംഗമായി എന്നെ തെരഞ്ഞെടുത്തിരിക്കുന്നു. ദൈവത്തിന് സ്തുതി’
‘ബിബിസി ഇന്ത്യന്‍ സ്പോര്‍ട്സ് വുമണ്‍ ഓഫ് ദി ഇയര്‍’ എന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ മികച്ച വനിതാ കായികതാരത്തെയും, ‘എമേര്‍ജിംഗ് സ്പോര്‍ട്സ് വുമണി’ല്‍ വളര്‍ന്ന് വരുന്ന വനിതാ കായിക താരത്തെയും ആണ് തെരഞ്ഞെടുക്കുക.
2019 ഒക്ടോബര്‍ ഒന്നുമുതല്‍ 2020 സെപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ മികച്ച കായികപ്രകടനം കാഴ്ച്ച വെച്ച വനിതാ താരമാണ് ബിബിസി ഇന്ത്യന്‍ സ്പോര്‍ട്സ് വുമണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെടുക. 2018 ജനുവരി ഒന്ന് മുതല്‍ 2020 മാര്‍ച്ച് വരെയുള്ള കാലഘട്ടത്തില്‍ കായിക രംഗത്ത് ശ്രദ്ധിക്കപ്പെട്ടിട്ടുള്ള അഞ്ച് വനിതാ കായിക താരങ്ങളില്‍ നിന്നാണ് ‘ബിബിസി ഇന്ത്യന്‍ എമേര്‍ജിംഗ് സ്പോര്‍ട്സ് വുമണ്‍’ അവാര്‍ഡിന് അര്‍ഹമാകുന്ന വ്യക്തിയെയും തെരഞ്ഞെടുക്കുക. ഇതിനായുള്ള അവാര്‍ഡ് ജൂറിയിലേക്കാണ് കമാല്‍ വരദൂരിനെ തെരഞ്ഞെടുത്തിരിക്കുന്നത്.