Top

ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം: ആസ്തി വിവരങ്ങള്‍ കൈമാറാതെ രജിസ്‌ട്രേഷന്‍ വകുപ്പ്

ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ട ആസ്തി വിവരങ്ങള്‍ രജിസ്‌ട്രേഷന്‍ വകുപ്പ് കൈമാറിയില്ല.

2 Oct 2020 11:03 PM GMT

ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം: ആസ്തി വിവരങ്ങള്‍ കൈമാറാതെ രജിസ്‌ട്രേഷന്‍ വകുപ്പ്
X

ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ട ആസ്തി വിവരങ്ങള്‍ രജിസ്‌ട്രേഷന്‍ വകുപ്പ് കൈമാറിയില്ല. ബിനീഷിന്റെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിട്ട് മൂന്നാഴ്ച്ച പിന്നിട്ടിട്ടും രജിസ്‌ട്രേഷന്‍ വകുപ്പ് കാട്ടുന്ന ഈ അലംഭാവത്തിനു പിന്നില്‍ ഉന്നതതല സമ്മര്‍ദ്ദമാണെന്നാണ് ആക്ഷേപമുയരുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ 54ാം വകുപ്പ് പ്രകാരം ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങള്‍ കൈമാറാന്‍ സെപ്റ്റംബര്‍ 11നാണ് ഇ ഡി രജിസ്‌ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കിയത്. രജിസ്‌ട്രേഷന്‍ വകുപ്പിന് കീഴിലുള്ള 315 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നാണ് ഇ ഡിക്ക് വിവരങ്ങള്‍ നല്‍കേണ്ടത്.

എല്ലായിടത്തും വിവരശേഖരണത്തിന് ഓണ്‍ലൈന്‍ സൗകര്യമുണ്ടെന്നിരിക്കെ മൂന്നാഴ്ചയായിട്ടും കൈമാറാത്തത് ഇ ഡിയുടെ അന്വേഷണ നടപടികള്‍ക്കും തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. നടപടികള്‍ വേഗത്തിലാക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിനോട് ഇ ഡി വീണ്ടും ആവശ്യപ്പെടും. യുഎപിഎ വകുപ്പുകള്‍ പ്രകാരം ബിനീഷ് കുറ്റം ചെയ്‌തെന്ന് സംശയിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ആസ്തിവിവരങ്ങള്‍ ശേഖരിക്കുന്നതിന് ഇ ഡി നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

Next Story