Top

ബിജെപി നേതാക്കള്‍ക്ക് മനോനിലതെറ്റി; മദ്രസകള്‍ പൂട്ടണമെന്ന ആവശ്യത്തെ പരിഹസിച്ച് കോണ്‍ഗ്രസ്

ഹിന്ദുത്വം തെളിയിക്കാന്‍ ആരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് താക്കറെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു എംഎല്‍എയുടെ കത്ത്.

17 Oct 2020 7:46 AM GMT

ബിജെപി നേതാക്കള്‍ക്ക് മനോനിലതെറ്റി; മദ്രസകള്‍ പൂട്ടണമെന്ന ആവശ്യത്തെ പരിഹസിച്ച് കോണ്‍ഗ്രസ്
X

മഹാരാഷ്ട്രയിലെ മദ്രസകള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ച സംഭവത്തെ പരിഹസിച്ച് കോണ്‍ഗ്രസ്. ബിജെപി നേതാക്കള്‍ക്ക് മാനസികനിലതെറ്റിയെന്ന് കോണ്‍ഗ്രസ് നേതാവ് സചിന്‍ സാവന്ത് പറഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന മദ്രസകള്‍ അടച്ചുപൂട്ടണമെന്ന ആവശ്യവുമായി മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എമാര്‍ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരുന്നു.

‘2014ലെ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയില്‍ ബിജെപി പറഞ്ഞിരുന്നത് മദ്രസകളെ ആധുനികവത്ക്കരിക്കുമെന്നായിരുന്നു. ഇപ്പോള്‍ അവര്‍ സംസാരിക്കുന്നത് മദ്രസകള്‍ അടച്ചുപൂട്ടുന്നതിനെക്കുറിച്ചാണ്. സര്‍ക്കാരിന്റെ നയങ്ങളില്‍ എന്ത് വ്യത്യാസമാണ് സംഭവിച്ചത്?’ സചിന്‍ സാവന്ത് ചോദിച്ചു.

വ്യാഴാഴ്ച്ചയാണ് ബിജെപി എംഎല്‍എ അതുല്‍ ഭത്കല്‍കര്‍ മദ്രസകള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്ക് കത്തയക്കുന്നത്. ഹിന്ദുത്വം തെളിയിക്കാന്‍ ആരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് താക്കറെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു എംഎല്‍എയുടെ കത്ത്. പ്രസ്താവനയ്ക്ക് പിന്നാലെ എങ്കില്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ധൈര്യം കാണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.

Next Story

Popular Stories