
ആര്യാടൻ ഷൗക്കത്തിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. വിഷയത്തെ കുറിച്ച് ഫേസ്ബുക്കിൽ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു. ‘നിലമ്പൂർ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന്റെ ഓഡിറ്റ് ചെയ്ത വിശദമായ വരവു ചിലവു കണക്കുകൾ ഇന്ന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് എൻഫോഴ്സ്മെൻറ് ഓഫീസിൽ ഹാജരാക്കി, വിശദാംശങ്ങൾ നൽകി മടങ്ങി.’
കോടികളുടെ വിദ്യാഭ്യാസ തട്ടിപ്പ് ആരോപിച്ചാണ് കോൺഗ്രസ്സ് നേതാവ് ആര്യാടൻ ഷൗക്കത്തിൻ്റെ മൊഴി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വീണ്ടും രേഖപ്പെടുത്തിയത് . കോഴിക്കോട് ഇഡിയുടെ മേഖലാ ഓഫിസിലായിരുന്നു ചോദ്യം ചെയ്യൽ. നേരത്തെയും ഇതേ കേസിൽ ഇ ഡി ഷൗക്കത്തിൻ്റെ മൊഴി എടുത്തിരുന്നു.
നിലമ്പൂര്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് സീറ്റ് തട്ടിപ്പ് കേസിലെ പ്രതി സിബി വയലില്‍ എന്നയാളില്‍ നിന്ന് സംഭാവന സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് നേരത്തെ ആര്യാടൻ ഷൗക്കത്തിൻ്റെ മൊഴി ഇ ഡി രേഖപ്പെടുത്തിയത്. നിലമ്പൂര്‍ പാട്ടുത്സവത്തിന്റെ സ്പോണ്‍സറായിരുന്നു സിബി വയലില്‍.