Top

നെയ്യാറ്റിന്‍കര സംഭവം: കുട്ടികളുടെ പഠനച്ചിലവും പുനരധിവാസവും ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്ഐ; വീടും സ്ഥലവും നൽകുമെന്ന സർക്കാർ വാഗ്ദാനം സ്വീകരിച്ച് കുട്ടികൾ

മാതാപിതാക്കളുടെ മരണത്തിലേക്ക് നയിച്ച തർക്ക ഭൂമിയിൽ തന്നെ വീട് വേണമെന്നാണ് മക്കൾ ഇരുവരും ആവശ്യപ്പെട്ടത്. രണ്ട് കുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്

29 Dec 2020 2:22 AM GMT

നെയ്യാറ്റിന്‍കര സംഭവം: കുട്ടികളുടെ പഠനച്ചിലവും പുനരധിവാസവും ഏറ്റെടുക്കുമെന്ന്  ഡിവൈഎഫ്ഐ; വീടും സ്ഥലവും നൽകുമെന്ന സർക്കാർ വാഗ്ദാനം സ്വീകരിച്ച്  കുട്ടികൾ
X

നെയ്യാറ്റിന്‍കര: തീപ്പൊള്ളേറ്റ് മരിച്ച രാജന്റെയും, അമ്പിളിയുടെയും മക്കളുടെ പഠനച്ചിലവും പുനരധിവാസവും ഡിവൈഎഫ്ഐ ഏറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. ഇന്ന് രാവിലെയാണ് രാജന്റെ മക്കൾക്ക് വീടും സ്ഥലവും നൽകുമെന്ന സർക്കാർ വാഗ്ദാനം ഉണ്ടായത്. തുടർന്ന് സർക്കാർ വാഗ്ദാനം സ്വീകരിക്കുന്നതായി രാജന്റെയും അമ്പിളിയുടെയും കുട്ടികൾ അറിയിചിരുന്നു.

മാതാപിതാക്കളുടെ മരണത്തിലേക്ക് നയിച്ച തർക്ക ഭൂമിയിൽ തന്നെ വീട് വേണമെന്നാണ് മക്കൾ ഇരുവരും ആവശ്യപ്പെട്ടത്. രണ്ട് കുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട് . ഇതിന് പിന്നാലെയാണ് കുട്ടികളുടെ പഠനച്ചിലവ് ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്ഐയും വീട് വെച്ച് നൽകുമെന്ന് യൂത്ത് കോൺഗ്രസും വ്യക്തമാക്കിയിട്ടുള്ളത് .

അതേസമയം സാഹചര്യം മനസ്സിലാക്കി പെരുമാറാത്ത പൊലീസിന്റെ ഗുരുതര വീഴ്ചയെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട് . ഇത് സംബന്ധിച്ച നിർദ്ദേശം കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് നൽകിയിട്ടുണ്ട്. നാലാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

Next Story