Top

നിലവിലെ ഫലസൂചനകൾ: ബംഗാളിൽ തൃണമൂൽ, തമിഴ് നാട്ടിൽ ഡിഎംകെ, കേരളത്തിൽ എൽഡിഎഫ്

നന്ദിഗ്രാമിലെ സൂചനകളനുസരിച്ചു മമതക്കെതിരെ മത്സരിച്ച ബിജെപിയുടെ സുവേന്ദു അധികാരിയാണ് മുന്നിട്ട് നിൽക്കുന്നത്.

1 May 2021 11:46 PM GMT

നിലവിലെ ഫലസൂചനകൾ: ബംഗാളിൽ തൃണമൂൽ, തമിഴ് നാട്ടിൽ ഡിഎംകെ, കേരളത്തിൽ എൽഡിഎഫ്
X

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സും ബിജെപിയും കനത്ത പോരാട്ടത്തിൽ. നിലവിലെ സൂചനകളനുസരിച്ചും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്സാണ് 143 മണ്ഢലങ്ങളിൽ മുന്നിട്ടു നിൽക്കുന്നത്. ബംഗാളിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ ആകർഷിച്ച നന്ദിഗ്രാമിലെ സൂചനകളനുസരിച്ചു മമതക്കെതിരെ മത്സരിച്ച ബിജെപിയുടെ സുവേന്ദു അധികാരിയാണ് മുന്നിട്ട് നിൽക്കുന്നത്.

തമിഴ് നാട്ടിലെ വോട്ടെണ്ണലിന്റെ ആദ്യസൂചനകൾ ഡിഎംകെക്ക് അനുകൂലമെന്ന്‌ ചൂണ്ടിക്കാട്ടി റിപ്പോർട്ടുകൾ. നിലവിലെ സൂചനകൾ അനുസരിച്ചു ചെപ്പോക്കിൽ ഡിഎംകെയുടെ ഉദയനിധിയും കോലത്തൂരിൽ സ്റ്റാലിനും മുന്നേറുകയാണ്. ചലച്ചിത്ര താരം കമൽ ഹാസൻ ഇപ്പോൾ കോയമ്പത്തൂരിൽ മുന്നിട്ടു നിൽക്കുകയാണ്.

കേരളത്തിൽ എൽഡിഎഫും യുഡിഎഫും കനത്ത പോരാട്ടത്തിലെന്ന് നിലവിലെ റിപ്പോർട്ടുകൾ. ഉടുമ്പൻചോലയിൽ എം എം മണി, പാലായിൽ മാണി സി കാപ്പൻ, വടകരയിൽ കെ കെ രമ, കൂത്തുപറമ്പിൽ കെ കെ ശൈലജ, തൃപ്പൂണിത്തുറയിൽ കെ ബാബു എന്നിങ്ങനെയാണ് നിലവിലെ ഫലസൂചനകൾ

Next Story