നിലപാട് വ്യക്തമാക്കി ‘അങ്കമാലിയിലെ കുഞ്ഞൂട്ടി’

തെരഞ്ഞെടുപ്പു ഓര്‍മകളും രാഷ്ട്രീയനിലപാടുകളും പ്രേക്ഷകരോട് തുറന്ന് പറഞ്ഞ് നടന്‍ സിനോജ് വര്‍ഗീസ്. കുടുംബപരമായി കടുത്ത സിപിഐഎം പ്രവര്‍ത്തകനാണെന്നും എന്നാല്‍ ഇപ്പോഴത്തെ പാര്‍ട്ടിക്ക് ചെറിയരീതിയിലുള്ള വ്യതിചലനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും സിനോജ് റിപ്പോര്‍ട്ടര്‍ ടിവി വോട്ടു പടം പരിപാടിയില്‍ പറഞ്ഞു.

വിഎസ് പക്ഷമോ പിണറായി പക്ഷേമോ എന്ന ചോദ്യത്തിന്, നമ്മള്‍ പാര്‍ട്ടിയാണ് പക്ഷം പറയാന്‍ പാടില്ല എന്നായിരുന്നു സിനോജിന്റെ മറുപടി. താന്‍ ഒരിക്കല്‍ വിഎസ് പക്ഷക്കാരനായിരുന്നെന്നും ഏറ്റവും ഇഷ്ടപ്പെട്ട മുഖ്യമന്ത്രിയും അദ്ദേഹമായിരുന്നെന്നും സിനോജ് പറഞ്ഞു. ഇപ്പോഴത്തെ പാര്‍ട്ടിക്ക് ചെറിയ രീതിയില്‍ വ്യതിചലനങ്ങള്‍ സഭവിച്ചിട്ടുണ്ട്. പാര്‍ട്ടി കാഴ്ചപാടുകളില്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പണ്ടെത്തെ പാര്‍ട്ടിയാണ് മികച്ചതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണ്. പ്രത്യേകിച്ച് കൊവിഡ് സമയത്ത് എല്ലാവര്‍ക്കും ഭക്ഷണം, ഭക്ഷ്യ കിറ്റുകള്‍. ആരും പട്ടിണി കിടക്കരുതെന്ന നിലപാട്. അതൊന്നും ചില്ലറ കാര്യമല്ല. സുഹൃത്തുക്കളായ മറ്റു പാര്‍ട്ടിക്കാര്‍ വരെ പിണറായിയെ ദൈവമായി കാണുന്നെന്നും സിനോയ് പറഞ്ഞു. പിണറായിയുടെ ധാര്‍ഷ്ട്യം നല്ലതാണ്. അതാണ് പാര്‍ട്ടിയെ നയിക്കുന്നത്. അണികള്‍ക്ക് ആവേശവും അതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമയും രാഷ്ട്രീയവും ഒന്നിച്ച് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന അഭിപ്രായക്കാരനാണ് സിനോജ്.

Latest News