‘ദുല്‍ഖറിനും കീര്‍ത്തിക്കും ഒപ്പം സ്‌ക്രീന്‍ പങ്കിടാന്‍ ആഗ്രഹം’; ഉത്തര ശരത്ത്

ദുല്‍ഖറിനും കീര്‍ത്തി സുരേഷിനുമൊപ്പം അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ആശാ ശരത്തിന്റെ മകള്‍ ഉത്തര ശരത്ത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ ശേഷം വെള്ളിത്തിരയില്‍ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ഉത്തര ഇക്കാര്യം പറഞ്ഞത്. തനിക്ക് ദുല്‍ഖറിന്റെ അഭിനയം വളരെ ഇഷ്ടമാണെന്നും ഉത്തര പറയുന്നു.

ദുല്‍ഖറിന് പുറമെ കീര്‍ത്തി സുരേഷ്, ഫഹദ് ഫാസില്‍ എന്നിവരുടെ കൂടെയാണ് അഭിനയിക്കണമെന്നുണ്ട്. അക്കാര്യത്തില്‍ വലിയൊരു ലിസ്റ്റുണ്ടെന്നും ഉത്തര കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവരില്‍ ആരെയാണ് ഇഷ്ടം എന്ന ചോദ്യത്തിന് അത് തിരഞ്ഞെടുക്കാനാവില്ലെന്നാണ് ഉത്തര മറുപടി പറഞ്ഞത്.

‘എനിക്ക് ദുല്‍ഖര്‍ സല്‍മാന്റെ കൂടെ അഭിനയിക്കണമെന്നാണ് ആഗ്രഹം. എനിക്ക് ദുല്‍ഖറിന്റെ അഭിനയം വളരെ ഇഷ്ടമാണ്. പിന്നെ കീര്‍ത്തി സുരേഷും, ഫഹദ് ഫാസിലും. അങ്ങനെ വലിയൊരു ലിസ്റ്റുണ്ട്. ബോളിവുഡില്‍ പ്രിയങ്ക ചോപ്രയാണ് എനിക്ക് ഏറ്റവും ഇഷ്ടം. അവര്‍ നല്ല കഴിവുള്ള സ്ത്രീയാണ്. ഏത് വേഷവും മികച്ച രീതിയിലാണ് അവതരിപ്പിക്കുക. പ്രിയങ്കയെ കാണാണം എന്നും, അവരോടൊപ്പം സിനിമയെ കുറിച്ച് സംസാരിക്കണമെന്നൊക്കെ എന്റെ ആഗ്രഹമാണ്.’

ഉത്തര ശരത്ത്

Latest News