Top

തിരുവനന്തപുരം കോർപ്പറേഷൻ; കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം കോര്‍പ്പറേഷനിലെ രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. 21 സ്ഥാനാർഥികൾ അടങ്ങുന്ന പട്ടികയാണ് ഡിസിസി പ്രസിഡണ്ട് നെയ്യാറ്റിൻകര സനൽ പുറത്തുവിട്ടത്. ആദ്യഘട്ടത്തിൽ 33 സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഘടകകക്ഷികൾ മത്സരിക്കുന്ന അഞ്ച് വാർഡുകളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. ഇനി പ്രഖ്യാപിക്കാനുള്ള 31 വാർഡുകളുടെ സ്ഥാനാർത്ഥി ചർച്ച പുരോഗമിക്കുകയാണെന്ന് ഡിസിസി പ്രസിഡണ്ട് അറിയിച്ചു. നാളെ തന്നെ കോർപ്പറേഷനിലെ ബാക്കി സ്ഥാനാർഥികളെയും ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളെയും പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം. കളിപ്പാന്‍കുളം – മുഹമ്മദ് ഹുസൈന്‍ സേട്ട്, വലിയശാല -എസ്. ഗിരീഷ്‌കുമാര്‍,ചാല […]

10 Nov 2020 11:48 AM GMT

തിരുവനന്തപുരം കോർപ്പറേഷൻ; കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു
X

തിരുവനന്തപുരം കോര്‍പ്പറേഷനിലെ രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. 21 സ്ഥാനാർഥികൾ അടങ്ങുന്ന പട്ടികയാണ് ഡിസിസി പ്രസിഡണ്ട് നെയ്യാറ്റിൻകര സനൽ പുറത്തുവിട്ടത്. ആദ്യഘട്ടത്തിൽ 33 സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഘടകകക്ഷികൾ മത്സരിക്കുന്ന അഞ്ച് വാർഡുകളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. ഇനി പ്രഖ്യാപിക്കാനുള്ള 31 വാർഡുകളുടെ സ്ഥാനാർത്ഥി ചർച്ച പുരോഗമിക്കുകയാണെന്ന് ഡിസിസി പ്രസിഡണ്ട് അറിയിച്ചു. നാളെ തന്നെ കോർപ്പറേഷനിലെ ബാക്കി സ്ഥാനാർഥികളെയും ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളെയും പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം.

കളിപ്പാന്‍കുളം – മുഹമ്മദ് ഹുസൈന്‍ സേട്ട്, വലിയശാല -എസ്. ഗിരീഷ്‌കുമാര്‍,ചാല – സിന്ധു പഴനി,ശ്രീകണ്‌ഠേശ്വരം – അഡ്വ. സോയാ രാജേന്ദ്രന്‍,ചാക്ക – ലതാകുമാരി,വലിയശാല – കെന്നഡി – പാല്‍കുളങ്ങര – വിവേക് എച്ച്. നായര്‍, മുല്ലൂര്‍ – ഓമന, ഹാര്‍ബര്‍ – മുജീബ് റഹ്മാന്‍, കഴക്കൂട്ടം – സജി, അണമുഖം – ഷിബു, ചന്തവിള – സെല്‍വരാജ്, കാട്ടായിക്കോണം – മനീഷ്, ശ്രീകാര്യം – അലത്തറ അനില്‍ പൗണ്ടുകടവ് – ഷെര്‍ളി ടീച്ചര്‍, പൂജപ്പുര – കെ.എസ്. വിനു, കിണവൂര്‍ – ത്രേസ്യാമ്മ ടീച്ചര്‍, കേശവദാസപുരം – ജോര്‍ജ് ലൂയീസ്, കാച്ചാണി – ആന്‍ലെറ്റ്, വട്ടിയൂര്‍ക്കാവ് – ഹരിപ്രിയ, തൈയ്ക്കാട് – രമേശന്‍ എന്നിവരാണ് ഇന്ന് പ്രഖ്യാപിച്ച സ്ഥാനാർഥികൾ.

Next Story