
ജമ്മു കശ്മീർ: കുൽഗാമിൽ തീവ്രവാദികൾ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 4 സൈനികർക്ക് പരിക്കേറ്റു. ഇന്ത്യൻ സൈന്യത്തിന്റെ നിത്യാഭ്യാസത്തിന്റെ ഭാഗമായി റോഡ്സുരക്ഷാ പരിശോധന നടത്തിയ ടീമംഗങ്ങൾക്ക് നേരെയാണ് അക്രമം ഉണ്ടായത്. ഇന്ത്യൻ സൈന്യത്തിന്റെ നിത്യാഭ്യാസത്തിന്റെ ഭാഗമായി റോഡ്സുരക്ഷാ പരിശോധന നടത്തിയ ടീമംഗങ്ങൾക്ക് നേരെയാണ് അക്രമം ഉണ്ടായത്.
കുൽഗാം ഖനാബാലിലെ ഷംഷിപുർ പ്രവിശ്യയിൽ ഇന്ന് രാവിലെ ശുചിത്വ പരിപാടിക്കിടെ ആണ് തീവ്രവാദികൾ സൈനികർക്ക് നേരെ ഗ്രനേഡ് പ്രയോഗിച്ചത്.പരിക്കേറ്റ നാല് സൈനികർക്കും പ്രഥമശുശ്രൂഷ നൽകി ബേസ് ഹോസ്പിറ്റലിലേക്ക് മാറ്റിയതായി കരസേന വക്താവ് കേണൽ രാജേഷ് കാലിയ പറഞ്ഞു.
തീവ്രവാദികൾ സൈനികർക്ക് നേരെ വെടിയുതിർത്തതായാണ് പ്രാദേശിക മാധ്യമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തതെങ്കിലും കുൽഗാമിലെ പൊലീസ് കൺട്രോൾ റൂം ഇതൊരു ഗ്രനേഡ് ആക്രമണമാണെന്ന് പിന്നീട് സ്ഥിരീകരിക്കുക ആയിരുന്നു.