Top

ചിന്മയാനന്ദിനെതിരെയുള്ള ലൈഗിക അധിക്ഷേപ കേസ്; നിലപാട് മാറ്റി നിയമ വിദ്യാര്‍ത്ഥി, പെണ്‍കുട്ടിക്കെതിരെ ഹര്‍ജി നല്‍കി വാദിഭാഗം

മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദിനെതിരെയുള്ള ലൈഗിക അതിക്ഷേപ കേസില്‍ നിന്നും നിയമ വിദ്യാര്‍ത്ഥി പിന്മാറി.

14 Oct 2020 12:15 AM GMT

ചിന്മയാനന്ദിനെതിരെയുള്ള ലൈഗിക അധിക്ഷേപ കേസ്; നിലപാട് മാറ്റി നിയമ വിദ്യാര്‍ത്ഥി, പെണ്‍കുട്ടിക്കെതിരെ ഹര്‍ജി നല്‍കി വാദിഭാഗം
X

മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദിനെതിരെയുള്ള ലൈഗിക അതിക്ഷേപ കേസില്‍ നിന്നും നിയമ വിദ്യാര്‍ത്ഥി പിന്മാറി. ചൊവ്വാഴ്ച്ച ലഖ്‌നൗവിലെ പ്രത്യേക കോടതിയിലാണ് എല്‍ എല്‍ എം വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ചിന്മയാനന്ദ ഏലിയാസ് കൃഷ്ണ പല്‍ സിംഗിന്റെ ഷാജഹാന്‍പൂരിലെ മുമുക്ഷു ആശ്രമത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോ കോളേജ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയാണ് സ്വാമി ചിന്മയാനന്ദയ്‌ക്കെതിരെ ലൈഗിക ചൂഷണത്തിനെതിരെ കേസ് പരാതി നല്‍കിയത്‌. എന്നാല്‍ ചൊവ്വാഴ്ച്ച നടന്ന വിചാരണയിലാണ് പെണ്‍കുട്ടി ചിന്മയാനന്ദയ്‌ക്കെതിരെയുള്ള ആരോപണങ്ങളില്‍ നിന്ന് പിന്മാറിയത്.

കഴിഞ്ഞ വര്‍ഷമാണ് പെണ്‍കുട്ടി മുന്‍ കേന്ദ്രമന്ത്രിയ്‌ക്കെതിരെ ആരോപണമുന്നയിക്കുന്നതും പരാതിപ്പെടുന്നതും. ഇത് പ്രകാരം സെക്ഷന്‍ 376C, 354D, 342, 506 എന്നീ ഐപിസി അനുസരിച്ച് 2019 സെപ്റ്റംബര്‍ 20 നാണ് ചിന്മയാനന്ദയെ അറസ്റ്റ് ചെയ്യുന്നത്. പന്നീട് ജാമ്യം ലഭിച്ച ഇദ്ദേഹം പുറത്തിറങ്ങുകയും ചെയ്തിരുന്നു.

പെണ്‍കുട്ടിയുടെ മൊഴിമാറ്റം വാദിഭാഗം അഭിഭാഷകനെ പ്രകോപിപ്പിക്കുകയും പെണ്‍കുട്ടിക്കെതിരെ കളളവാദം പറഞ്ഞതാരോപിച്ച് സിആര്‍പിസി 340-ാം വകുപ്പ് പ്രകാരം ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. ഇതില്‍ ഒക്ടോബര്‍ രണ്ടിനാണ് ജസ്റ്റിസ് പി കെ റായ് അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കുന്നത്.

Next Story