Top

ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ കാര്‍ഷിക നിയമവും

നിയമ സഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അവതരിപ്പിക്കാനുള്ള നയപ്രഖ്യാപന പ്രസംഗത്തില്‍ കാര്‍ഷിക നിയമങ്ങളെക്കെതിരെ പരാമര്‍ശം. കാര്‍ഷിക നിയമം കര്‍ഷകര്‍ക്ക് എതിരാണെന്നും ഇതിനെതിരെ നിയമ നിര്‍മാണം വേണമെന്നും ഗവര്‍ണറുടെ നയപ്രഖ്യാപന കരടില്‍ പറയുന്നു. നയപ്രഖ്യാപന കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി. അതേസമയം കാര്‍ഷികനിയമത്തിനെതിരെ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള അനുമതി നിഷേധിച്ചതിനു ശേഷവും നിയമസഭാ സമ്മേളനം ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഡിസംബര്‍ 31 ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യം […]

24 Dec 2020 7:25 PM GMT

ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ കാര്‍ഷിക നിയമവും
X

നിയമ സഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അവതരിപ്പിക്കാനുള്ള നയപ്രഖ്യാപന പ്രസംഗത്തില്‍ കാര്‍ഷിക നിയമങ്ങളെക്കെതിരെ പരാമര്‍ശം. കാര്‍ഷിക നിയമം കര്‍ഷകര്‍ക്ക് എതിരാണെന്നും ഇതിനെതിരെ നിയമ നിര്‍മാണം വേണമെന്നും ഗവര്‍ണറുടെ നയപ്രഖ്യാപന കരടില്‍ പറയുന്നു. നയപ്രഖ്യാപന കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി.

അതേസമയം കാര്‍ഷികനിയമത്തിനെതിരെ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള അനുമതി നിഷേധിച്ചതിനു ശേഷവും നിയമസഭാ സമ്മേളനം ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഡിസംബര്‍ 31 ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യം ഗവര്‍ണറെ അറിയിക്കും. 23 ന് ചേരാനിരുന്ന പ്രത്യേകസമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചിരുന്നു. കര്‍ഷകരുടെ വിഷയം പൊതുതാല്‍പ്പര്യമുള്ള വിഷയമാണെന്നും അടിയന്തര പ്രധാന്യമുള്ളതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Next Story