Top

‘ഗതാഗത വാഹന വ്യൂഹം ഭവതിതന്‍ മേനിയില്‍ മേല്‍ മേല്‍ ഉരസി ഉരസി’; കൊഞ്ച് കവിതയ്ക്ക് പിന്നാലെ ആലപ്പുഴ ബൈപാസ് കവിതയുമായി ജി സുധാകരന്‍

കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിനെ കുറിച്ച് കവിതയുമായി മന്ത്രി ജി സുധാകരന്‍. ആലപ്പുഴ ബൈപ്പാസിനെ ഒരു സ്ത്രീയായി വിശേഷിപ്പിച്ചാണ് കവിത. നാളെയുടെ സ്വപ്‌നങ്ങള്‍ എന്ന പേരിലാണ് മന്ത്രിയുടെ കവിത. കവിത വായിക്കാം ഓടിയോടി തിമര്‍ക്കും ഗതാഗത വാഹന വ്യൂഹം ഭവതിതന്‍ മേനിയില്‍ മേല്‍ മേല്‍ ഉരസി ഉരസി രമിക്കവെ ഭീതിയല്ലുത്സാഹമാണു നിനക്കതു രോമാഞ്ചമാണു കദനമല്ലെന്നതും സേവനം സേവനം തന്നെ നിനക്കതു ആകാശ സുന്ദരി! കോമളാംഗി! നിന്റെ ആകര്‍ഷണത്തി- നുപമലില്ലെന്നൊന്നുമേ! ആയത് നാട്ടിലെ പൂര്‍വി കര്‍ […]

29 Jan 2021 2:49 AM GMT

‘ഗതാഗത വാഹന വ്യൂഹം ഭവതിതന്‍ മേനിയില്‍ മേല്‍ മേല്‍ ഉരസി ഉരസി’; കൊഞ്ച് കവിതയ്ക്ക് പിന്നാലെ ആലപ്പുഴ ബൈപാസ് കവിതയുമായി ജി സുധാകരന്‍
X

കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിനെ കുറിച്ച് കവിതയുമായി മന്ത്രി ജി സുധാകരന്‍. ആലപ്പുഴ ബൈപ്പാസിനെ ഒരു സ്ത്രീയായി വിശേഷിപ്പിച്ചാണ് കവിത. നാളെയുടെ സ്വപ്‌നങ്ങള്‍ എന്ന പേരിലാണ് മന്ത്രിയുടെ കവിത.

കവിത വായിക്കാം

ഓടിയോടി തിമര്‍ക്കും

ഗതാഗത വാഹന വ്യൂഹം

ഭവതിതന്‍ മേനിയില്‍

മേല്‍ മേല്‍ ഉരസി ഉരസി

രമിക്കവെ

ഭീതിയല്ലുത്സാഹമാണു

നിനക്കതു

രോമാഞ്ചമാണു

കദനമല്ലെന്നതും

സേവനം സേവനം

തന്നെ നിനക്കതു

ആകാശ സുന്ദരി!

കോമളാംഗി!

നിന്റെ ആകര്‍ഷണത്തി-

നുപമലില്ലെന്നൊന്നുമേ!

ആയത് നാട്ടിലെ പൂര്‍വി

കര്‍ കാട്ടിയ

കാലാതിവര്‍ത്തിയാം

ദാനകര്‍മം ഫലം,

ഖേദവിവാദ

കലാപശൂന്യം

തവകാലം ചരിത്രം

സുകൃതിനിയാണുനീ!

ഏവരും ഒന്നേ മൊഴിയുമ

മോരഹരി!

‘നീ എന്റെ നാടിന്റെ

സ്വപ്നപുത്രി

നീളെ പുനര്‍ജനിക്കുന്നി

താലപ്പുഴ

നാളതന്‍ സ്വപ്നങ്ങള്‍

പങ്ക് വെക്കു’

ബൈപ്പാസ് ഉദ്ഘാടനത്തിന് മുമ്പ് അദ്ദേഹം സ്വാഭിമാന ഗതാഗതം എന്ന പേരില്‍ കവിതയെഴുതിയിരുന്നു. അദ്ദേഹത്തിന്റെ കൊഞ്ച് കവിതയും ശ്രദ്ധേയമായിരുന്നു.

Next Story