Top

കൊവിഡ് നെഗറ്റീവായെന്ന് അഭിജിത്ത്; ‘വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടി തുടരും’

‘വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്’

4 Oct 2020 9:57 PM GMT

കൊവിഡ് നെഗറ്റീവായെന്ന് അഭിജിത്ത്; ‘വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടി തുടരും’
X

കൊവിഡ് മുക്തനായെന്ന് കെ എസ് യു സംസ്ഥാന അദ്ധ്യക്ഷന്‍ കെ എം അഭിജിത്ത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ഹോം ഐസൊലേഷന്‍ ഒരാഴ്ചകൂടി തുടരേണ്ടതുണ്ടെന്ന് അഭിജിത്ത് പറഞ്ഞു. പിന്തുണച്ചവര്‍ക്കും വിവരാന്വേഷണം നടത്തിയവര്‍ക്കും നന്ദി. ഇതിനിടയില്‍ ഞാന്‍ അറിയാത്ത ‘സമ്മതപത്രം’ എഴുതി നല്‍കി എന്ന വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. രാഷ്ട്രീയപരമായി എടുത്തിരിക്കുന്ന കേസ് നിയമപരമായി തന്നെ നേരിടുമെന്നും അഭിജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

വ്യാജ പേരും മേല്‍വിലാസവും നല്‍കി കൊവിഡ് പരിശോധന നടത്തിയെന്ന് ചൂണ്ടിക്കാട്ടി അഭിജിത്തിനെതിരെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. സാമൂഹിക അകലം പാലിക്കാതെ സമരങ്ങളില്‍ പങ്കെടുത്ത ശേഷം കൊവിഡ് പരിശോധനാ വിവരം മറച്ചുവെയ്ക്കാന്‍ ശ്രമിച്ചെന്ന് പരാതിയുണ്ടായി. കെ എം അഭി എന്ന പേര് നല്‍കിയത് സുഹൃത്തായ ബാഹുല്‍ ആണെന്നും ബാഹുലിന്റേയും സെല്‍ഫ് ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന വീടിന്റെ ഉടമയുടേയും മൊബൈല്‍ നമ്പറുകള്‍ വിവരങ്ങള്‍ക്കൊപ്പം നല്‍കിയിരുന്നെന്നും അഭിജിത്ത് വിശദീകരിച്ചിരുന്നു.

കെ എം അഭിജിത്തിന്റെ പ്രതികരണം

കഴിഞ്ഞ ദിവസം നടന്ന ടെസ്റ്റില്‍ കോവിഡ് നെഗറ്റീവാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ഹോം ഐസൊലേഷന്‍ ഒരാഴ്ചകൂടി തുടരേണ്ടതുണ്ട്. പ്രതിസന്ധിഘട്ടത്തില്‍ പിന്തുണച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും, നേതാക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, മാധ്യമ സുഹൃത്തുക്കള്‍ക്കും, സോഷ്യല്‍ മീഡിയയിലൂടെയും, ഫോണിലൂടെയും വിവരാന്വേഷണം നടത്തിയവര്‍ക്കും നന്ദി. ഇതിനിടയില്‍ ഞാന്‍ അറിയാത്ത ‘സമ്മതപത്രം’ എഴുതിനല്‍കി എന്ന വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. രാഷ്ട്രീയപരമായി എടുത്തിരിക്കുന്ന കേസ് നിയമപരമായി തന്നെ നേരിടും.

Next Story