കൊവിഡിനെതിരെ പ്രതിരോധശേഷി കൂട്ടാം; എന്നാൽ കൊറോണ ചികിത്സക്കുള്ള മരുന്നെന്ന് പരസ്യം അരുത് ; ആയുഷ് ഡോക്ടർമാരോട് സുപ്രീം കോടതി

ആയുഷ് ഡോക്ടർമാർ ‘കൊവിഡ് 19നുള്ള ചികിത്സ’ എന്ന പേരിൽ ഒരു മരുന്നും പരസ്യം ചെയ്യരുതെന്ന് ആയുഷ് മന്ത്രാലയം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ യോഗ്യതയുള്ള ആയുഷ് ഡോക്ടർമാർക്കും ഹോമിയോ ഡോക്ടർമാർക്കും സർക്കാർ അംഗീകരിച്ച ഗുളികകളും മിശ്രിതങ്ങളും കൊവിഡ് 19നുള്ള പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ നിർദ്ദേശിക്കാം, മന്ത്രാലയം വ്യക്തമാക്കുന്നു.

പരമ്പരാഗത ആയുർവേദ സമ്പ്രദായങ്ങളുടെ പ്രയോജനത്തെ പറ്റിയും അവ ജീവിതശൈലിയെയും രോഗപ്രതിരോധ ശേഷിയെയും എങ്ങനെ മെച്ചപ്പെടുത്തുന്നു എന്നും മന്ത്രാലയം സത്യവാങ്മൂലത്തിൽ പറയുന്നു. ആയുർവേദം യോഗ പ്രകൃതിചികിത്സ യുനാനി സിദ്ധ ഹോമിയോപ്പതി (ആയുഷ് ) എന്നിവയാണ് ആയുഷ് മന്ത്രാലയത്തിന്റെ കീഴിൽ വരുന്നത്.

കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഡോ.എ.കെ.ബി സദ്ഭവാന മിഷൻ സ്കൂൾ ഓഫ് ഹോമിയോ ഫാർമസി സമർപ്പിച്ച അപ്പീലിന് മറുപടിയായാണ് മന്ത്രാലയത്തിന്റെ ഈ സത്യവാങ്മൂലം.

Latest News