
തൃശൂരില്‍ സിപിഐഎം പ്രവര്ത്തകന് കൊല്ലപ്പെടുകയും നാല് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ. ബിജെപിയും കോണ്‍ഗ്രസും ആയുധം താഴെ വയ്ക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ഹഖിനെയും മിഥിലാജിനെയും കൊലപ്പെടുത്തി ഒരു മാസം കഴിയുമ്പോഴാണ് ബിജെപിക്കാര്‍ സനൂപിന്റെ ജീവനെടുത്തിരിക്കുന്നത്. കേരളത്തെ കലാപഭൂമിയാക്കി മാറ്റാനുള്ള കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പദ്ധതിയുടെ ഭാഗമാണിതെന്നും ഡിവൈഎഫ്ഐ പ്രസ്താവിച്ചു.
ഡിവൈഎഫ്ഐയുടെ പ്രതികരണം
തൃശൂരില്‍ ഡിവൈഎഫ്ഐ ചൊവ്വന്നൂര്‍ മേഖല ജോയിന്റ് സെക്രട്ടറി സഖാവ് സനൂപിനെ ബിജെപിക്കാര്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. നാല് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സഖാവ് സൂനൂപിന് പുറമേ ഒരാള്‍ കൂടി ഗുരുതരാവസ്ഥയിലാണ്. കോണ്‍ഗ്രസുകാര്‍ ഹഖിനെയും മിഥിലാജിനെയും കൊലപ്പെടുത്തി ഒരു മാസം കഴിയുമ്പോഴാണ് ബിജെപിക്കാര്‍ സനൂപിന്റെ ജീവനെടുത്തിരിക്കുന്നത്. കേരളത്തെ കലാപഭൂമിയാക്കി മാറ്റാനുള്ള കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പദ്ധതിയുടെ ഭാഗമാണിത്. കോണ്‍ഗ്രസും ബിജെപിയും ആയുധം താഴെ വയ്ക്കുക. മനുഷ്യത്വരഹിതമായ സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.