Top

‘കേരളത്തിലെ കോങ്ങ്-ആര്‍എസ്എസ് പ്രതികരണത്തിനായി കാത്തിരിക്കാം’; സോണിയാ ഗാന്ധിയുടെ ലേഖനം ചൂണ്ടി പി രാജീവ്

രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ മോദി സര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന് സോണിയ ഗാന്ധി ദി ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപ്പത്രത്തിലെഴുതിയത് സൂചിപ്പിച്ചുകൊണ്ടായിരുന്നു പി രാജീവിന്റെ പ്രതികരണം.

26 Oct 2020 6:56 AM GMT

‘കേരളത്തിലെ കോങ്ങ്-ആര്‍എസ്എസ് പ്രതികരണത്തിനായി കാത്തിരിക്കാം’; സോണിയാ ഗാന്ധിയുടെ ലേഖനം ചൂണ്ടി പി രാജീവ്
X

കേന്ദ്രഏജന്‍സികള്‍ പ്രധാനമന്ത്രിയുടെ താളത്തിനൊത്ത് തുള്ളുന്നുവെന്ന് സോണിയാ ഗാന്ധി ഒരു ലേഖനത്തില്‍പ്പറഞ്ഞത് ചൂണ്ടിക്കാട്ടി കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പ്രതികരണമാരാഞ്ഞ് ദേശാഭിമാനി ദിനപ്പത്രം ചീഫ് എഡിറ്ററും മുന്‍എംപിയുമായ പി രാജീവ്. രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ മോദി സര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന് സോണിയ ഗാന്ധി ദി ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപ്പത്രത്തിലെഴുതിയത് സൂചിപ്പിച്ചുകൊണ്ടായിരുന്നു പി രാജീവിന്റെ പ്രതികരണം. ലേഖനത്തില്‍ സോണിയാ ഗാന്ധി എഴുതിയ ചില വരികളുടെ മലയാളപരിഭാഷ ഫേസ്ബുക്കില്‍ കുറിച്ചുകൊണ്ട് ഇനി കേരളത്തിലെ ‘കോണ്‍ഗ്രസ് ആര്‍എസ്എസി’ന്റെ പ്രതികരണത്തിനായി കാത്തിരിക്കാമെന്ന് രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.


പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

“ഭരണകൂടത്തിൻ്റെ എല്ലാ ഉപകരണങ്ങളേയും രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിനായി ഉപയോഗിക്കുന്നു. എൻഫോഴ്സ്മെൻറ്, സിബിഐ , എൻഐഎ തുടങ്ങി നർകോട്ടിക്സ് ബ്യൂറോ വരെ ഇതിനായി ഉപയോഗിക്കുന്നു . പ്രധാനമന്ത്രിയുടേയും അഭ്യന്തര മന്ത്രിയുടേയും ഓഫിസിൻ്റെയും താളത്തിനൊത്ത് തുള്ളുക മാത്രമാണ് ഈ ഏജൻസികൾ ചെയ്യുന്നത്”സോണിയ ഗാന്ധിഇനി കേരളത്തിലെ CONGRSS പ്രതികരണത്തിനായി കാത്തിരിക്കാം.

https://www.facebook.com/prajeev.cpm/posts/3741501385861933?__cft__[0]=AZUAzk5fy5fpYdYGBd1I4FMrrnsKUcd5AiZ7WC1MefHIzCfv5vd6IBs8F5j27VFea9KCkpSporS7N_rr-CKzcXJ22zUIxL0L5-xn65csGbTu5JPXEgrxhkY63dFvuXUW45tNfEbzKww7mWURW4TkQuXhjDL0wf5Q5BeCfS1vh1vk1Fwx_2Z-f52XiLfwGJRVbhE&__tn__=,O,P-R

രാജ്യത്ത് ജനാധിപത്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും സമ്പദ്‌രംഗം രൂക്ഷ പ്രതിസന്ധിയെ നേരിടുകയാണെന്നും സൂചിപ്പിച്ചുകൊണ്ടാണ് സോണിയാ ഗാന്ധി ഹിന്ദുസ്ഥാന്‍ ടൈംസില്‍ ലേഖനമെഴുതിയത്.

രാജ്യത്തിനെതിരെ ഭീഷണിയുയരുന്നുവെന്ന് പറഞ്ഞുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും ഈ ആവശ്യത്തിനായി പല കേന്ദ്രഏജന്‍സികളേയും ഉപയോഗിക്കുകയാഗിക്കുകയാണെന്നും സോണിയ ലേഖനത്തിലൂടെ ആരോപിക്കുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സോണിയയുടെ പരാമര്‍ശം. പൊലീസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ, എന്‍ഐഎ, നാര്‍ക്കോട്ടിക്‌സ് ബ്യൂറോ മുതലായ കേന്ദ്ര ഏജന്‍സികളെ ലേഖനത്തില്‍ സോണിയാഗാന്ധി പേരെടുത്ത് പരാമര്‍ശിക്കുന്നുണ്ട്.

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ടെന്നും അത് തടയപ്പേടേണ്ടതാണെന്ന് ബോധ്യമുണ്ടെന്നും സോണിയാഗാന്ധി ലേഖനത്തില്‍ത്തന്നെ പറയുന്നുണ്ട്. പക്ഷേ എല്ലാ പ്രതിഷേധ സമരങ്ങള്‍ക്കും പിന്നില്‍ ദേശവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള ഗൂഢാലോചനയുണ്ടെന്ന് ആരോപിക്കുക എന്ന തന്ത്രമാണ് കേന്ദ്രസര്‍ക്കാര്‍ പയറ്റുന്നതെന്ന് സോണിയ പറയുന്നു. ഇതിനായി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്നും ഇന്ത്യന്‍ ജനാധിപത്യം പൊള്ളയായെന്നും സോണിയ ലേഖനത്തില്‍ കുറിക്കുന്നു. അന്വേഷണ ഏജന്‍സികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് പറയുന്ന താളത്തിനൊത്ത് തുള്ളുകയാണെന്നും അവര്‍ ആക്ഷേപിച്ചു.

Next Story