Top

‘കെ സുരേന്ദ്രന്‍ വഞ്ചിച്ചു, വാക്ക് പാലിച്ചില്ല’; തുറന്നുപറച്ചിലുമായി പിഎം വേലായുധന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വാക്കുപാലിച്ചില്ലെന്നും തന്നെ വഞ്ചിച്ചെന്നും തുറന്നുപറഞ്ഞ് ബിജെപി മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ പിഎം വേലായുധന്‍. കെ സുരേന്ദ്രന്‍ അധ്യക്ഷനായി എത്തിയാല്‍ തന്നെയും ശ്രീശനേയും ഉപാധ്യക്ഷസ്ഥാനത്ത് തുടരാന്‍ അനുവദിക്കുമെന്ന് പറഞ്ഞിരുന്നെന്നും ഈ വാക്ക് പാലിക്കപ്പെട്ടില്ലെന്നും വേലായുധന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍. കേന്ദ്രകമ്മിറ്റിയില്‍ നിന്ന് അധ്യക്ഷസ്ഥാനത്തേക്ക് രണ്ട് പേരെയാണ് നിര്‍ദേശിച്ചത്. സുരേന്ദ്രനെ സഹായിക്കണമെന്ന് തങ്ങളോട് ആവശ്യപ്പെട്ട പ്രകാരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും സ്ഥാനമാനങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ തഴഞ്ഞുവെന്ന് വേലായുധന്‍ […]

2 Nov 2020 10:26 PM GMT
ഷാരോൺ മാത്യു 

‘കെ സുരേന്ദ്രന്‍ വഞ്ചിച്ചു, വാക്ക് പാലിച്ചില്ല’; തുറന്നുപറച്ചിലുമായി പിഎം വേലായുധന്‍
X

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വാക്കുപാലിച്ചില്ലെന്നും തന്നെ വഞ്ചിച്ചെന്നും തുറന്നുപറഞ്ഞ് ബിജെപി മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ പിഎം വേലായുധന്‍. കെ സുരേന്ദ്രന്‍ അധ്യക്ഷനായി എത്തിയാല്‍ തന്നെയും ശ്രീശനേയും ഉപാധ്യക്ഷസ്ഥാനത്ത് തുടരാന്‍ അനുവദിക്കുമെന്ന് പറഞ്ഞിരുന്നെന്നും ഈ വാക്ക് പാലിക്കപ്പെട്ടില്ലെന്നും വേലായുധന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍.

കേന്ദ്രകമ്മിറ്റിയില്‍ നിന്ന് അധ്യക്ഷസ്ഥാനത്തേക്ക് രണ്ട് പേരെയാണ് നിര്‍ദേശിച്ചത്. സുരേന്ദ്രനെ സഹായിക്കണമെന്ന് തങ്ങളോട് ആവശ്യപ്പെട്ട പ്രകാരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും സ്ഥാനമാനങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ തഴഞ്ഞുവെന്ന് വേലായുധന്‍ പറഞ്ഞു. ഒരു ദളിത് വിഭാഗത്തില്‍പ്പെട്ട ആളായതുകൊണ്ടാണോ തന്നെ തഴഞ്ഞതെന്ന് മനസിലാകുന്നില്ലെന്നും വേലായുധന്‍ പറഞ്ഞു.

Next Story