Top

കൃഷിയിടത്തില്‍ കാട്ടാനകള്‍ ഒന്നിച്ചിരുന്നാല്‍ വനപാലകര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും?

ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനകളുടെ ആക്രമണങ്ങള്‍ സ്ഥിരമായതോടെ പഴി കേള്‍ക്കേള്‍ക്കേണ്ടി വരുന്നത് വനപാലകര്‍ക്കാണ്. പക്ഷേ വനത്തിന് സമാനമായ കാട് ഫാമിനകത്തെ കൃഷിയിടത്തില്‍ കാട്ടാനകള്‍ ഒന്നിച്ചിരുന്നാല്‍ വനപാലകര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും? വര്‍ഷങ്ങളോളമായി ഫാമിനകത്തെ കാട്ടാന ശല്യം രൂക്ഷമാണ്. ഈ അടുത്ത കാലത്ത് കൂടുതല്‍ കാട്ടാനകള്‍ ഉണ്ട്. എത്ര കാട്ടാനകള്‍ ഉണ്ടെന്ന് കണക്കുപോലും ഇപ്പോള്‍ ഫാം അധികൃതര്‍ക്കും വനംവകുപ്പ് അധികൃതര്‍ക്ക് പറയാന്‍ സാധിക്കില്ല. എന്നിരുന്നാലും ആളുകള്‍ക്ക് നേരെ കാട്ടാനകള്‍ തിരിയുമ്പോള്‍ ജീവന്‍ പണയം വെച്ചു ഇവയെ തുരത്തുക അല്ലാതെ മറ്റൊരു […]

5 Nov 2020 9:47 AM GMT

കൃഷിയിടത്തില്‍ കാട്ടാനകള്‍ ഒന്നിച്ചിരുന്നാല്‍ വനപാലകര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും?
X

ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനകളുടെ ആക്രമണങ്ങള്‍ സ്ഥിരമായതോടെ പഴി കേള്‍ക്കേള്‍ക്കേണ്ടി വരുന്നത് വനപാലകര്‍ക്കാണ്. പക്ഷേ വനത്തിന് സമാനമായ കാട് ഫാമിനകത്തെ കൃഷിയിടത്തില്‍ കാട്ടാനകള്‍ ഒന്നിച്ചിരുന്നാല്‍ വനപാലകര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും? വര്‍ഷങ്ങളോളമായി ഫാമിനകത്തെ കാട്ടാന ശല്യം രൂക്ഷമാണ്. ഈ അടുത്ത കാലത്ത് കൂടുതല്‍ കാട്ടാനകള്‍ ഉണ്ട്. എത്ര കാട്ടാനകള്‍ ഉണ്ടെന്ന് കണക്കുപോലും ഇപ്പോള്‍ ഫാം അധികൃതര്‍ക്കും വനംവകുപ്പ് അധികൃതര്‍ക്ക് പറയാന്‍ സാധിക്കില്ല. എന്നിരുന്നാലും ആളുകള്‍ക്ക് നേരെ കാട്ടാനകള്‍ തിരിയുമ്പോള്‍ ജീവന്‍ പണയം വെച്ചു ഇവയെ തുരത്തുക അല്ലാതെ മറ്റൊരു വഴിയുമില്ല. അങ്ങനെ ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ.ഷജ്‌ന യുടെ നേതൃത്വത്തില്‍ നാല്‍പതോളം വരുന്ന വനപാലക സംഘം ആറളം ഫാമിനകത്തെ കാട്ടാനകളെ തേടിയിറങ്ങി. ഇവര്‍ക്കൊപ്പം ഞങ്ങളും സഞ്ചരിച്ചു.

റോഡിലൂടെ ജീപ്പ് വരുന്നത് പോലും കാണാന്‍ കഴിയില്ല എന്നുള്ളത് തന്നെയാണ് വസ്തുത. ഈ യാത്ര ബ്ലോക്ക് നാല് ലൂടെ മാത്രമാണ്. വനപാലകരുടെ മനോധൈര്യം കൊണ്ട് മാത്രമാണ് ഞങ്ങളും ഇവര്‍ക്കൊപ്പം ചേര്‍ന്നത് . ഇതിലൂടെ കടന്നു പോകുമ്പോള്‍ കാട്ടാനയുടെ ചിഹ്നം വിളികള്‍ കേള്‍ക്കുന്നുണ്ട് .

പക്ഷേ വിവിധ ഇടങ്ങളിലായി ചെറുതും വലുതുമായ പല കൂട്ടങ്ങള്‍ ഉണ്ട്. കാട്ടാനകളെ തുരത്താന്‍ എവിടെ നിന്ന് തുടങ്ങണം എന്നുപോലും ഒരു ധാരണയില്ല. രണ്ടും കല്‍പ്പിച്ച് ഒരു ഭാഗത്തുനിന്നും കാട്ടാനകളെ തുരത്താന്‍ ആരംഭിച്ചു. മൂന്നാള്‍ പൊക്കത്തിലുള്ള പൊന്ത കാടുകളിലൂടെ വനപാലക സംഘം നീങ്ങി.

ഒരു വന്യജീവിസങ്കേതത്തിന് തുല്യമായ കാടുകള്‍ തന്നെയാണ് ഇവിടെയും. ഇതിനുള്ളില്‍ ഇഴജന്തുക്കളോ മറ്റു മൃഗങ്ങളോ ഇല്ലെങ്കിലേ അതിശയമുള്ളൂ. ഒടുവില്‍ കയ്യിലുണ്ടായിരുന്ന പടക്കവും മറ്റും പൊട്ടിച്ച് ശബ്ദമുണ്ടാക്കി. കാട്ടില്‍ ഒളിച്ചിരുന്ന കാട്ടാനകളെ ഓടിക്കാനുള്ള ശ്രമമാരംഭിച്ചു. ഇതിനിടയിലാണ് കാട്ടാന വനപാലക സംഘത്തിന് നേരെയും തിരിഞ്ഞത്. അഞ്ചോളം പേര്‍ക്ക് വീണു പരിക്കുപറ്റി. നാലോളം അനകളെ തുരത്തി. ഫാം സ്‌കൂളിന് സമീപം വരെ എത്തിയെങ്കിലും വീണ്ടും അവ തിരിഞ്ഞുതന്നെ നടന്നു. ആറളം ഫാമിലെ കാടുകള്‍ വെട്ടി തെളിച്ചാല്‍ മാത്രമേ കാട്ടാനകളെ ഇവിടെനിന്നും വനത്തിലേക്ക് കയറ്റിവിടാന്‍ സാധിക്കുകയുള്ളൂ എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.

ഊണും ഉറക്കവും ഒഴിച്ച് കാട്ടാനകളെ വനത്തിലേക്ക് കയറുവാനുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഈ സാഹസികത കണ്ടാല്‍ ഇവരെയും കുറ്റം പറയാന്‍ കഴിയില്ല. എന്നിരുന്നാലും ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുവാന്‍ തുനിഞ്ഞിറങ്ങിയ കാട്ടാനകളെ ജനവാസ കേന്ദ്രത്തില്‍ നിന്നും തിരിച്ചയക്കല്‍ മാത്രമേ വഴിയുള്ളു.

Next Story