Top

കാലം പോയപോക്ക്; തൊപ്പിക്കും തോരണങ്ങള്‍ക്കുമൊപ്പം ഇത്തവണ പ്രചാരണത്തിന് മാസ്‌ക്കുകളും

കൊവിഡ് കാലത്ത് സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോള്‍ പ്രചാരണരീതികളും മാറുകയാണ്.കൊടികളുടെ നിറത്തിലുള്ള തൊപ്പിക്കും തോരണങ്ങള്‍ക്കും ഒപ്പം ഇതാദ്യമായി മാസ്‌കും വിപണിയില്‍ ഇടംപിടിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിനാണ് മുന്‍തൂക്കമെങ്കിലും ഇതുവരെ തുടര്‍ന്ന് വന്ന പ്രചാരണ രീതികളെ കൈവിടാന്‍ വിപണി തയ്യാറല്ല. ചുവരെഴുത്തുകളും പോസ്റ്ററുകള്‍ക്കുമൊപ്പം കൊടികളും തോരണങ്ങളും സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വിപണിയില്‍ നിറഞ്ഞപ്പോള്‍ ഇത്തവണ വിപണിയിലെ താരമാകുന്നത് വ്യത്യസ്ഥ നിറത്തിലും ചിഹ്നത്തിലുമുള്ള മാസ്‌കുകള്‍ തന്നെയാണ്. പാര്‍ട്ടി ചിഹ്നങ്ങള്‍ പതിച്ച മാസ്‌കുകള്‍ തേടിയെത്തുന്നവര്‍ നിരവധിയാണ്. ബാനറുകളേക്കാള്‍ പൈസ കുറവാണെന്നതിനാല്‍ മാസ്‌കിന് പ്രിയമേറെ. […]

10 Nov 2020 11:20 AM GMT

കാലം പോയപോക്ക്; തൊപ്പിക്കും തോരണങ്ങള്‍ക്കുമൊപ്പം ഇത്തവണ പ്രചാരണത്തിന് മാസ്‌ക്കുകളും
X

കൊവിഡ് കാലത്ത് സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോള്‍ പ്രചാരണരീതികളും മാറുകയാണ്.
കൊടികളുടെ നിറത്തിലുള്ള തൊപ്പിക്കും തോരണങ്ങള്‍ക്കും ഒപ്പം ഇതാദ്യമായി മാസ്‌കും വിപണിയില്‍ ഇടംപിടിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിനാണ് മുന്‍തൂക്കമെങ്കിലും ഇതുവരെ തുടര്‍ന്ന് വന്ന പ്രചാരണ രീതികളെ കൈവിടാന്‍ വിപണി തയ്യാറല്ല. ചുവരെഴുത്തുകളും പോസ്റ്ററുകള്‍ക്കുമൊപ്പം കൊടികളും തോരണങ്ങളും സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വിപണിയില്‍ നിറഞ്ഞപ്പോള്‍ ഇത്തവണ വിപണിയിലെ താരമാകുന്നത് വ്യത്യസ്ഥ നിറത്തിലും ചിഹ്നത്തിലുമുള്ള മാസ്‌കുകള്‍ തന്നെയാണ്.

പാര്‍ട്ടി ചിഹ്നങ്ങള്‍ പതിച്ച മാസ്‌കുകള്‍ തേടിയെത്തുന്നവര്‍ നിരവധിയാണ്. ബാനറുകളേക്കാള്‍ പൈസ കുറവാണെന്നതിനാല്‍ മാസ്‌കിന് പ്രിയമേറെ. കീചെയിന്‍, ടീഷര്‍ട്ട്, തോരണങ്ങള്‍, ബാഡ്ജുകള്‍, കൊടികള്‍, തൊപ്പികള്‍ എന്നിവയും വിപണി കീഴടക്കിയിട്ടുണ്ട്.

Next Story

Popular Stories