Top

കാട്ടാനകളുടെ ശല്യം രൂക്ഷം; സ്വന്തമായി ഡ്രോണ്‍ നിര്‍മിച്ച് ഒന്‍പതാം ക്ലാസുകാരന്‍

വന മേഖലയില്‍ നിന്നും കൃഷിയിടങ്ങളിലേയ്ക്ക് ഇറങ്ങുന്ന ആനകളെ നിരീക്ഷിക്കുന്നതിനായി സ്വന്തമായി ഒരു ഡ്രോണ്‍ നിര്‍മ്മിച്ചിരിക്കുകയാണ് ജോയല്‍ എന്ന ഒന്‍പതാം ക്ലാസുകാരന്‍. കേരളാ-തമിഴ്നാട് അതിര്‍ത്തി പഞ്ചായത്തായ ഉടുമ്പന്‍ചോലയില്‍ കാട്ടാനകളുടെ ശല്യം അതിരൂക്ഷമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പല വസ്തുക്കളും ഓണ്‍ലൈനില്‍ എത്തിച്ചാണ് ജോയല്‍ ഡ്രോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനാവശ്യമായ തുക അലങ്കാര മത്സ്യങ്ങളെയും പക്ഷികളെയും വളര്‍ത്തിയതിലൂടെയാണ് ജോയല്‍ കണ്ടെത്തിയത്. ഉടുമ്പന്‍ചോല ഗ്രാമ പഞ്ചായത്തില്‍ ഏലതോട്ടമുളള സ്ഥലങ്ങളിലാണ് കാട്ടാനകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോയലിന്റെ സഹപാഠിയുടെ പിതാവ് […]

10 Oct 2020 8:14 AM GMT

കാട്ടാനകളുടെ ശല്യം രൂക്ഷം; സ്വന്തമായി ഡ്രോണ്‍ നിര്‍മിച്ച് ഒന്‍പതാം ക്ലാസുകാരന്‍
X

വന മേഖലയില്‍ നിന്നും കൃഷിയിടങ്ങളിലേയ്ക്ക് ഇറങ്ങുന്ന ആനകളെ നിരീക്ഷിക്കുന്നതിനായി സ്വന്തമായി ഒരു ഡ്രോണ്‍ നിര്‍മ്മിച്ചിരിക്കുകയാണ് ജോയല്‍ എന്ന ഒന്‍പതാം ക്ലാസുകാരന്‍. കേരളാ-തമിഴ്നാട് അതിര്‍ത്തി പഞ്ചായത്തായ ഉടുമ്പന്‍ചോലയില്‍ കാട്ടാനകളുടെ ശല്യം അതിരൂക്ഷമാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പല വസ്തുക്കളും ഓണ്‍ലൈനില്‍ എത്തിച്ചാണ് ജോയല്‍ ഡ്രോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനാവശ്യമായ തുക അലങ്കാര മത്സ്യങ്ങളെയും പക്ഷികളെയും വളര്‍ത്തിയതിലൂടെയാണ് ജോയല്‍ കണ്ടെത്തിയത്.

ഉടുമ്പന്‍ചോല ഗ്രാമ പഞ്ചായത്തില്‍ ഏലതോട്ടമുളള സ്ഥലങ്ങളിലാണ് കാട്ടാനകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോയലിന്റെ സഹപാഠിയുടെ പിതാവ് കാട്ടാനയുടെ ആക്രമണത്താല്‍ കൊല്ലപെട്ടിരുന്നു. ഇതോടെയാണ് ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കാട്ടനകളെ നിരീക്ഷിയ്ക്കുന്നതിനായി ഡ്രോണ്‍ നിര്‍മ്മിയ്ക്കാന്‍ ജോയല്‍ എന്ന പതിനഞ്ചുകാരന്‍ തീരുമാനിച്ചത്.

ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സ്ഥലങ്ങളില്‍ നിന്നാണ് ഡ്രോണ്‍ നിര്‍മ്മിയ്ക്കുന്നതിനാവശ്യമായ സാധനങ്ങള്‍ എത്തിച്ചത്. കൂടാതെ സാങ്കേതിക വിദഗ്ദ്ധരുടെ കൂട്ടായ്മയായ കേരളാ ഫ്ലയേഴ്സ് ക്ലബ്‌ന്റെ സഹായം വാട്സാപ്പിലൂടെയും ഫോണിലൂടെയും ലഭിച്ചിരുന്നു.

25000 രൂപയാണ് ഡ്രോണ്‍ നിര്‍മ്മിക്കുന്നതിനായി തനിക്ക് ചെലവായത് എന്ന് ജോയല്‍ പറഞ്ഞു. അലങ്കാര മത്സ്യങ്ങളേയും പക്ഷികളേയും പരിപാലിച്ച് അവ വിറ്റ് കിട്ടിയ തുകയാണ് ഈ കൊച്ചു മിടുക്കന്‍ ഡ്രോണ്‍ നിര്‍മിക്കാന്‍ ആവശ്യമായ സാധനങ്ങള്‍ വാങ്ങാനായി ഉപയോഗിച്ചത്. ഡിജിസിഎയില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഡ്രോണില്‍ കാമറ ഘടിപ്പിയ്ക്കും. തുടര്‍ന്ന് വനം വകുപ്പിന്റെ സഹകരണത്തോടെ അതിര്‍ത്തി മേഖലയില്‍ കാട്ടാനകളെ നീരിക്ഷിക്കാനാണ് ജോയലിന്റെ പദ്ധതി.

Next Story