
മാന്നാർ: മാന്നാർ പഞ്ചായത്തിന്റെ കിഴക്കൻ മേഖല സെക്രട്ടറിയും ബിജെപി അംഗവുമായ കെ.എൻ. അനിൽകുമാർ സിപിഎമ്മിൽ ചേർന്നു. മധു എന്ന കുരട്ടിക്കാട് തുണ്ടിൽ തറയിൽ കെ.എൻ. അനിൽകുമാർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാന്നാർ ഗ്രാമപഞ്ചായത്ത് കുരട്ടിക്കാട് ആറാം വാർഡിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു.
കെ.എൻ. അനിൽകുമാറിന്റെ ഈ തീരുമാനം മാന്നാർ ഏരിയ കമ്മിറ്റി അംഗവും മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാനുമായ ബി.കെ. പ്രസാദ്, ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.പി. സുധാകരൻ എന്നിവരടങ്ങിയ നേതൃത്വം സ്വീകരിക്കുക ആയിരുന്നു.
Next Story