Top

കളളപ്പണവിവാദം ഗൗരവമേറിയതെന്ന് മുഖ്യമന്ത്രി; ‘സര്‍വ്വകലാശാല നിയമനം അക്കാദമിക് മികവിന്റെ അടിസ്ഥാനത്തില്‍ മാത്രം’

പിടി തോമസ് എംഎല്‍എ ഉള്‍പ്പെട്ട കള്ളപ്പണ വിവാദം ഗൗരവമേറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്തയില്‍ കണ്ടത് ഗൗരവമേറിയ കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ ഗൗരവമേറിയ വിവരങ്ങള്‍ ലഭിക്കുന്നതിന് അനുസരിച്ച് സ്വാഭാവികമായും ഗൗരവമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തൃക്കാക്കര എംഎല്‍എയ്ക്കെതിരെ സിപിഐഎം വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടതിനേക്കുറിച്ച് ആരാഞ്ഞപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയേക്കുറിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടത്തിയ ആരോപണം ആശ്ചര്യകരമാണ്. നമ്മുടെ സംസ്ഥാനത്ത് ആരോപണവും അഭിപ്രായവും പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അക്കാദമിക് മികവും […]

10 Oct 2020 8:35 AM GMT

കളളപ്പണവിവാദം ഗൗരവമേറിയതെന്ന് മുഖ്യമന്ത്രി; ‘സര്‍വ്വകലാശാല നിയമനം അക്കാദമിക് മികവിന്റെ അടിസ്ഥാനത്തില്‍ മാത്രം’
X

പിടി തോമസ് എംഎല്‍എ ഉള്‍പ്പെട്ട കള്ളപ്പണ വിവാദം ഗൗരവമേറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്തയില്‍ കണ്ടത് ഗൗരവമേറിയ കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ ഗൗരവമേറിയ വിവരങ്ങള്‍ ലഭിക്കുന്നതിന് അനുസരിച്ച് സ്വാഭാവികമായും ഗൗരവമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തൃക്കാക്കര എംഎല്‍എയ്ക്കെതിരെ സിപിഐഎം വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടതിനേക്കുറിച്ച് ആരാഞ്ഞപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയേക്കുറിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടത്തിയ ആരോപണം ആശ്ചര്യകരമാണ്. നമ്മുടെ സംസ്ഥാനത്ത് ആരോപണവും അഭിപ്രായവും പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അക്കാദമിക് മികവും ഭരണ മികവുമാണ് മാനദണ്ഡം. ഇവിടെ നമ്മള്‍ ഒരു ഓപ്പണ്‍ സര്‍വ്വകലാശാല സ്ഥാപിച്ചത് വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനാണ്. മറ്റ് യൂണിവേഴ്സിറ്റികളില്‍ വിദൂര വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളുണ്ട്. അക്കാദമിക് മേഖലയാകെ ശക്തിപ്പെടുത്താനാണ് ഓപ്പണ്‍ സര്‍വ്വകലാശാല കൊണ്ടുവന്നത്. ആ സര്‍വ്വകലാശാലയ്ക്ക് നമ്മുടെ നവോത്ഥാന നായകനായ ഗുരുവിന്റെ പേര് നല്‍കുന്നത് യാദൃശ്ചികമായല്ല. വിദ്യാഭ്യാസം എല്ലാവര്‍ക്കും നല്‍കാന്‍ ശ്രമിച്ചയാളാണ് അദ്ദേഹം. ആ അര്‍ത്ഥത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഗുരുവിന് ആദരം അര്‍പ്പിക്കാനായാണ് ഗുരുവിന്റെ പേര് നല്‍കിയത്.

അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള കാലമാണിത്. സാധാരണ യൂണിവേഴ്സിറ്റികളുടെ പ്രവര്‍ത്തനം പോല തന്നെയായിരിക്കും ശ്രീനാരായണ സര്‍വ്വകലാശാലയുടേതും. മറ്റെന്തെങ്കിലും കണക്കിലെടുത്ത നിയമനം അല്ല. മഹാനായ ഗുരുവിന്റെ പേരിട്ടപ്പോള്‍ എല്ലാവരും അംഗീകരിച്ചു. വെള്ളാപ്പള്ളിയേപ്പോലെയുള്ളവര്‍ ആ നല്ലതിന്റെ കൂടെ നില്‍ക്കാനാണ് ശ്രമിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സര്‍വ്വകലാശാല മുതല്‍ കലാമണ്ഡലം വരെ യൂണിവേഴ്സിറ്റി വിസിമാരുടെ പേരുകള്‍ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സ്വപ്‌ന സുരേഷിന്റെ നിയമനത്തേക്കുറിച്ച് മുമ്പ് ആവര്‍ത്തിച്ച കാര്യം തന്നെയാണ് പറയാനുള്ളത്. നിയമനത്തേക്കുറിച്ച് അറിയുന്നത് വിവരങ്ങള്‍ പുറത്തുവന്നതിന് ശേഷമാണ്. അത്തരമൊരു നിയമനം നടന്നത് വിവാദമുണ്ടായപ്പോഴാണ് അറിഞ്ഞത്. അവരുടെ (സ്വപ്‌നയുടെ) മൊഴിയില്‍ കാര്യങ്ങള്‍ വ്യക്തമാണ്. എന്നെ അറിയും എന്നുറപ്പിച്ച് പറയുന്നില്ല. എന്നെ അറിയിക്കും എന്ന് ധരിപ്പിച്ചിട്ടുണ്ടെന്നാണ് പറഞ്ഞത്. താനത് അറിയുന്ന കാര്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

റൂള്‍സ് ഓഫ് ബിസിനസ് പരിഷ്‌കരണത്തെ സംബന്ധിച്ച് പ്രതിപക്ഷം തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രതികരിക്കുന്നത്. മാധ്യമങ്ങളുടെ സൃഷ്ടികളുടെ ഭാഗമായി അവര്‍ക്ക് തോന്നുതാണ്. എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ ശ്രമിക്കണം. പൂര്‍ണമായ റിപ്പോര്‍ട്ട് കൊടുക്കേണ്ടത് മാധ്യമങ്ങളാണ്. 2018 ഡിസംബറിലാണ് ഈ പരിഷ്‌കരണത്തേക്കുറിച്ച് പഠിക്കാന്‍ അഞ്ച് ഉദ്യോഗസ്ഥരെ നിയമിച്ചത്. ഈ സമിതി കാര്യങ്ങള്‍ പരിശോധിച്ച് കണ്ടെത്തിയ ശുപാര്‍ശകള്‍ ആഗസ്റ്റ് 26ന് ചേര്‍ന്ന മന്ത്രിസഭ പരിശോധിച്ചു. മന്ത്രിസഭ ഉപസമിതി വിശദമായി ചര്‍ച്ച ചെയ്യട്ടേ എന്ന് തീരുമാനിച്ചു. എകെ ബാലന്‍ കണ്‍വീനറും ചീഫ് സെക്രട്ടറി സമിതയുടെ സെക്രട്ടറിയുമാണ്. ഇക്കാര്യം മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലാണ്. ഊഹത്തെ ആസ്പദമാക്കിയാണ് പ്രതികരണങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story