ഓസ്‌ട്രേലിയന്‍ ഓപ്പണിന് ഫെബ്രുവരിയില്‍ തുടക്കം

കൊവിഡ് പശ്ചാത്തലത്തില്‍ നീട്ടി വച്ചിരുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫെബ്രുവരി 8ന് ആംരംഭിക്കും. അസോസിയേഷന്‍ ഓഫ് ടെന്നിസ് പ്രൊഫഷണല്‍സ് (എടിപി) ആണ് 2021 കലണ്ടര്‍ വര്‍ഷത്തെ മത്സരക്രമങ്ങള്‍ പുറത്ത് വിട്ടത്. ജനുവരി 18ന് ആയിരുന്നു ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക.

പുരുഷ വിഭാഗത്തിന്റെ യോഗ്യത റൗണ്ട് ജനുവരി 10-13 തിയതികളില്‍ നടക്കും. മെല്‍ബണില്‍ എത്തിക്കഴിഞ്ഞാവല്‍ താരങ്ങള്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ആണ്. പുരുഷന്മാരുടെ എടിപി കപ്പിന്റെ ചെറിയ ടൂര്‍ണമെന്റ് ഫെബ്രുവരി ആദ്യ വാരം നടക്കും. അതിന് ശേഷമായിരിക്കും ഓസ്‌ട്രേലിയന്‍ ഓപ്പണിലേക്ക് കടക്കുക.

‘കൊവിഡിന്റെ വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തില്‍ നടക്കുന്ന മത്സരങ്ങള്‍ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. ടൂര്‍ണമെന്റിന്റെ സംഘാടകരുടേയും, കളിക്കാരുടേയും ടെന്നിസ് ഓസ്‌ട്രേലിയയുടേയും സഹായത്താല്‍ സീസണിന് മികച്ചൊരു തുടക്കം കുറിക്കാന്‍ കഴിയും,’ എടിപി ചെയര്‍മാന്‍ ആന്‍ഡ്രിയ ഗൗഡന്‍സി പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിനും സുരക്ഷും മുന്‍തൂക്കം നല്‍കുന്ന ടൂര്‍ണമെന്റ് ആയിരിക്കുമെന്നും, എല്ലാ സഹായത്തിനും കൂടെ നിന്നവര്‍ക്ക് നന്ദി അറിയിക്കുന്നതായും ആന്‍ഡ്രിയ കൂട്ടിച്ചേര്‍ത്തു. പുരുഷ വിഭാഗം സിംഗിള്‍സില്‍ നൊവാക് ദ്യോക്കോവിച്ചും, വനിതാ വിഭാഗത്തില്‍ സോഫിയ കെനിനുമാണ് നിലവിലെ ചാമ്പ്യന്മാര്‍.

Latest News