ഇതുപറയാൻ ആർക്കാണ് ധൈര്യം വന്നത് ? പാർട്ടിവിടുന്നു എന്ന ആരോപണത്തെക്കുറിച്ച് ഐഷ പോറ്റി
കൊട്ടാരക്കര: സീറ്റ് കിട്ടിയില്ലെങ്കില്‍ സിപിഐഎം വിടുമെന്ന പ്രചാരണങ്ങള്‍ തള്ളി കൊട്ടരക്കര എംഎല്‍എ അയിഷ പോറ്റി. ഇതാരുടെ മനസ്സില്‍ തോന്നിയ കാര്യമാണെന്ന് തനിക്ക് മനസ്സിലാവുന്നില്ല. താന്‍ പാര്‍ട്ടി വിടുന്നു എന്ന് പറയാന്‍ ആര്‍ക്കാണ് ഇത്ര ധൈര്യം വന്നതെന്നും ആയിഷ പോറ്റി ചോദിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അയിഷ പോറ്റിയുടെ പ്രതികരണം.
പാര്‍ട്ടി കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഞാന്‍. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് ഏതോ രാഷ്ട്രീയ പാര്‍ട്ടിയുടെ കുത്സിത ബുദ്ധിയാണ്. അധികാരത്തിന് വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും ചാടില്ല. തന്നെ ഇത്ര ഇടിച്ചുതാഴ്ത്താന്‍ നോക്കുന്നതാരാണെന്ന് മനസ്സിലാകുന്നില്ല.