Top

ഇടിക്കൂട്ടിൽ ഇടിമിന്നലായി മേരി; ആദ്യ റൗണ്ടിൽ അനായാസ മുന്നേറ്റം

ഒളിമ്പിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായ മേരി കോമിന് ടോക്യോയിൽ ഇടിമിന്നൽ തുടക്കം. ഇന്നു നടന്ന വനിതകളുടെ ഫ്ളൈ വെയ്റ്റ് ഇനത്തിൽ ഡൊമിനിക്കൻ താരം മിഗ്യേലിന ഹെർണാണ്ടസിനെയാണ് മേരി ഇടിച്ചിട്ടത്. 4-1 എന്ന സ്കോറിനാണ് മേരിയുടെ ജയം. മിന്നുന്ന അപ്പർ കട്ടുകളും ഷോർട്ട് ആം ജാബുകളുമായി റിങ് നിറഞ്ഞ മേരിക്കു മുന്നിൽ പിടിച്ചു നിൽക്കാൻ ഡൊമിനിക്കൻ താരത്തിനായില്ല. മത്സരത്തിനു മുമ്പേ നയം വ്യക്തമാക്കിയാണ് മേരി റിങ്ങിൽ ഇറങ്ങിയത്. തന്റെ ലക്ഷ്യം അവസാന ഒളിമ്പിക്‌സ് അവിസ്മരണീയമാക്കുകയാണ് എന്നു […]

25 July 2021 3:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇടിക്കൂട്ടിൽ ഇടിമിന്നലായി മേരി; ആദ്യ റൗണ്ടിൽ അനായാസ മുന്നേറ്റം
X

ഒളിമ്പിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായ മേരി കോമിന് ടോക്യോയിൽ ഇടിമിന്നൽ തുടക്കം. ഇന്നു നടന്ന വനിതകളുടെ ഫ്ളൈ വെയ്റ്റ് ഇനത്തിൽ ഡൊമിനിക്കൻ താരം മിഗ്യേലിന ഹെർണാണ്ടസിനെയാണ് മേരി ഇടിച്ചിട്ടത്.

4-1 എന്ന സ്കോറിനാണ് മേരിയുടെ ജയം. മിന്നുന്ന അപ്പർ കട്ടുകളും ഷോർട്ട് ആം ജാബുകളുമായി റിങ് നിറഞ്ഞ മേരിക്കു മുന്നിൽ പിടിച്ചു നിൽക്കാൻ ഡൊമിനിക്കൻ താരത്തിനായില്ല.

മത്സരത്തിനു മുമ്പേ നയം വ്യക്തമാക്കിയാണ് മേരി റിങ്ങിൽ ഇറങ്ങിയത്. തന്റെ ലക്ഷ്യം അവസാന ഒളിമ്പിക്‌സ് അവിസ്മരണീയമാക്കുകയാണ് എന്നു തുറന്നു പറഞ്ഞ മേരി മുന്നില്‍ വരുന്ന എതിരാളികളെ ഒരു ദയയുമില്ലാതെ ഇടിച്ചിടുകയും ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ആദ്യ റൗണ്ടിൽ തന്നെ ഇത് പ്രാവർത്തികമാക്കുകയും ചെയ്തു.

ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുമായി മത്സരിക്കുന്ന ആദ്യ പാര്‍ലമെന്റ് അംഗമെന്ന ബഹുമതിയും മേരിക്കാണ്. 2016- ഏപ്രിലിലാണ് മേരി രാജ്യസഭാ അംഗമായി ചുമതലയേല്‍ക്കുന്നത്. ആ വര്‍ഷം ബ്രസീല്‍ തലസ്ഥാനമായ റിയോയില്‍ നടന്ന ഒളിമ്പിക്‌സില്‍ മേരിക്ക് മത്സരിക്കാനായിരുന്നില്ല.

അതിന്റെ നിരാശ മേരി തീര്‍ത്തത് 2017-ല്‍ ഹോ ചിമിനില്‍ ഏക്ഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 2018-ല്‍ ന്യൂഡല്‍ഹിയില്‍ ലോക ചാമ്പ്യന്‍ഷിപ്പിനും അതേ വര്‍ഷം തന്നെ ഓസ്‌ട്രേലിയയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം ഇടിച്ചിട്ടാണ്.

Next Story

Popular Stories