Top

‘അവർക്ക് കടുത്ത ശിക്ഷ കൊടുക്കണം, പഠിച്ച് നല്ലൊരു ജോലി വാങ്ങിച്ച് എന്റെ അപ്പു നോക്കിയ പോലെ അച്ഛനെയും അമ്മയെയും ഞാൻ നോക്കും’,പ്രതികരിച്ച് ഹരിത

‘ഇവിടെയിരുന്ന് പഠിച്ച് നല്ലൊരു ജോലി വാങ്ങിച്ച് എന്റെ അപ്പു നോക്കിയ പോലെ അച്ഛനെയും അമ്മയെയും ഞാൻ നോക്കും. അവർക്ക് സർക്കാർ കടുത്ത ശിക്ഷ കൊടുക്കണം. കടുത്ത ശിക്ഷ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതീക്ഷയല്ല, അത് കൊടുക്കണം’ ഹരിത പറഞ്ഞു.

29 Dec 2020 5:30 AM GMT

‘അവർക്ക് കടുത്ത ശിക്ഷ കൊടുക്കണം, പഠിച്ച് നല്ലൊരു ജോലി വാങ്ങിച്ച് എന്റെ അപ്പു നോക്കിയ പോലെ അച്ഛനെയും അമ്മയെയും ഞാൻ നോക്കും’,പ്രതികരിച്ച്  ഹരിത
X

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികളായി അറസ്റ്റ് ചെയ്തവർക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ഹരിത. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യയാണ് ഹരിത. ഭാര്യാപിതാവായ പ്രഭുകുമാർ, ഭാര്യയുടെ അമ്മാവൻ സുരേഷ് എന്നിവർ ചേർന്ന് വെള്ളിയാഴ്ച്ച അനീഷിനെ കുത്തിക്കൊന്നത്.

‘ഞാൻ ഇനി ഇവിടെത്തന്നെ ഇരിക്കു’മെന്നാണ് അനീഷിന്റെ മാതാപിതാക്കൾക്കൊപ്പം മാധ്യമങ്ങളെ കണ്ട ഹരിത പറഞ്ഞത്. ‘ഇവിടെയിരുന്ന് പഠിച്ച് നല്ലൊരു ജോലി വാങ്ങിച്ച് എന്റെ അപ്പു നോക്കിയ പോലെ അച്ഛനെയും അമ്മയെയും ഞാൻ നോക്കും. അവർക്ക് സർക്കാർ കടുത്ത ശിക്ഷ കൊടുക്കണം. കടുത്ത ശിക്ഷ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതീക്ഷയല്ല, അത് കൊടുക്കണം’ ഹരിത പറഞ്ഞു.

ഇനിയുള്ള കാലം അനീഷിന്റെ കുടുംബത്തോടൊപ്പം കഴിയുമെന്നും കേസിൽ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും ഹരിത പറഞ്ഞു. അതേസമയം ഹരിതയെ മകളെ പോലെ സംരക്ഷിക്കുമെന്നും അവളെ തുടർന്നും പഠിപ്പിക്കാനാണ് ആഗ്രഹമെന്നും അനീഷിന്റെ പിതാവ് അറുമുഖനും വ്യക്തമാക്കി.

എന്നാൽ തങ്ങൾക്ക് അതിനുള്ള കഴിവില്ലാത്തത് കൊണ്ട് ഹരിതയുടെ തുടർപഠനത്തിന് സർക്കാർ സഹായം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ ഹരിതയുടെ മുത്തച്ഛൻ കുമരേശ്വൻപിള്ളയെ കൂടി പ്രതി ചേർക്കണമെന്നും അറുമുഖൻ ആവശ്യപ്പെട്ടുണ്ട്.

ക്രൈം ബ്രാഞ്ച് അന്വേഷണം കൊണ്ട് കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തു വരുമെന്നാണ് പ്രതീക്ഷയെന്ന് അനീഷിൻ്റെ കുടുംബം വ്യക്തമാക്കി. എന്നാൽ ഈ ആരോപണങ്ങൾ പ്രതി പ്രഭുകുമാറിൻ്റെ അച്ഛൻ കുമരേശൻ പിള്ള നിഷേധിച്ചു. ജാതിയല്ല മറിച്ചു സാമ്പത്തിക അന്തരമായിരുന്നു വിവാഹത്തെ എതിർക്കാനുള്ള കാരണമെന്ന് കുമരേശൻ പിള്ള പറയുന്നു.

Next Story

Popular Stories