Top

അപ്രതീക്ഷിത നീക്കവുമായി ചെല്‍സി; ഹാലണ്ടിനെ 170 മില്യണ്‍ പൗണ്ടിന് സ്വന്തമാക്കാനൊരുങ്ങുന്നു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ട്രാന്‍സ്ഫര്‍ റെക്കോഡുകള്‍ തകര്‍ക്കാനൊരുങ്ങി. ചെല്‍സി. ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ടിനെ സ്വന്തമാക്കാന്‍ 170 മില്യണ്‍ പൗണ്ട് മുടക്കാന്‍ അവര്‍ തയാറെടുക്കുന്നു. ഹാലണ്ടിനെ വിട്ടുകൊടുക്കില്ലെന്ന് ഡോര്‍ട്ട്മുണ്ട് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും താരത്തിന്റെ ഏജന്റ് മിനോ റയോളയുമായി ചേര്‍ന്ന് ട്രാന്‍സ്ഫര്‍ നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ് ഇംഗ്ലീഷ് ക്ലബ്. എന്തു വിലകൊടുത്തും ഹാലണ്ടിനെ സ്വന്തമാക്കുമെന്ന് നേരത്തെ തന്നെ ചെല്‍സി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ 41 മത്സരങ്ങളില്‍ ബൊറൂസിയയ്ക്കായി 41 ഗോളുകള്‍ നേടിയ താരമാണ് ഹാലണ്ട്. […]

1 July 2021 12:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അപ്രതീക്ഷിത നീക്കവുമായി ചെല്‍സി; ഹാലണ്ടിനെ 170 മില്യണ്‍ പൗണ്ടിന് സ്വന്തമാക്കാനൊരുങ്ങുന്നു
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ട്രാന്‍സ്ഫര്‍ റെക്കോഡുകള്‍ തകര്‍ക്കാനൊരുങ്ങി. ചെല്‍സി. ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ടിനെ സ്വന്തമാക്കാന്‍ 170 മില്യണ്‍ പൗണ്ട് മുടക്കാന്‍ അവര്‍ തയാറെടുക്കുന്നു.

ഹാലണ്ടിനെ വിട്ടുകൊടുക്കില്ലെന്ന് ഡോര്‍ട്ട്മുണ്ട് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും താരത്തിന്റെ ഏജന്റ് മിനോ റയോളയുമായി ചേര്‍ന്ന് ട്രാന്‍സ്ഫര്‍ നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ് ഇംഗ്ലീഷ് ക്ലബ്. എന്തു വിലകൊടുത്തും ഹാലണ്ടിനെ സ്വന്തമാക്കുമെന്ന് നേരത്തെ തന്നെ ചെല്‍സി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ സീസണില്‍ 41 മത്സരങ്ങളില്‍ ബൊറൂസിയയ്ക്കായി 41 ഗോളുകള്‍ നേടിയ താരമാണ് ഹാലണ്ട്. താരത്തെ വില്‍ക്കാന്‍ ഉദ്ദേശമില്ലെന്ന് ഡോര്‍ട്ട്മുണ്ട് പലകുറി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മികച്ച ഓഫര്‍ വന്നാല്‍ താന്‍ ക്ലബ് വിടുമെന്ന് ഹാലണ്ട് തുറന്നുപറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ 73 മില്യണ്‍ പൗണ്ടിന് മറ്റൊരു മുന്നേറ്റ താരം ജേഡന്‍ സാഞ്ചോയെ ഡോര്‍ട്ട്മുണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നല്‍കിയിരുന്നു. സാഞ്ചോയ്ക്കു പിന്നാലെ ഹാലണ്ടിനെക്കൂടി കൈമാറിയാല്‍ വരുന്ന സീസണില്‍ തങ്ങള്‍ തിരിച്ചടിയായേക്കുമെന്നാണ് ഡോര്‍ട്ട്മുണ്ടിന്റെ ഭയം.

അതിനാല്‍ എങ്ങനെയും താരത്തെ പിടിച്ചു നിര്‍ത്താനാണ് അവര്‍ നോക്കുന്നത്. ഹാലണ്ടുമായി ഒരു വര്‍ഷത്തെ കരാര്‍ കൂടി ഡോര്‍ട്ട്മുണ്ടിന് ശേഷിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ചെല്‍സിയെ ബാധിക്കുന്നില്ല. ഇംഗ്ലീഷ് ക്ലബില്‍ ഹാലണ്ടും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതു മനകസില്‍ വച്ചാണ് എന്തു വിലകൊടുത്തും താരത്തെ ഈ സീസണില്‍ തന്നെ സ്വന്തമാക്കാമെന്ന് അവര്‍ പ്രതീക്ഷ പുലര്‍ത്തുന്നത്.

Next Story

Popular Stories