കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ചതായി പി എസ് ശ്രീധരന്‍ പിള്ള

കൊച്ചി: കെപിസിസി നിര്‍വ്വാഹക അംഗങ്ങള്‍ ഉള്‍പ്പടെയുള്ള രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് എത്താന്‍ സന്നദ്ധരാണെന്ന് അറിയിച്ചതായി ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. തത്കാലം പേരുകള്‍ പുറത്ത് വിടുന്നില്ലെന്നും ഇവരുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ എത്തിയതിന് പിന്നാലെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന് ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടിരുന്നു. ടോം വടക്കന്റെ ബിജെപി പ്രവേശനം അതിന്റെ തുടക്കം മാത്രമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ പേര്‍ ബിജെപിയിലേക്ക് എത്തുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഇതിനിടെ ശശി തരൂരിന്റെ ഉറ്റബന്ധുക്കളടക്കം 10 പേര്‍ ബിജെപിയില്‍ ചേര്‍ന്നു.

ശശി തരൂരിന്റെ അമ്മയുടെ അനിയത്തി ശോഭന, ഭര്‍ത്താവ് ശശികുമാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. പി എസ് ശ്രീധരന്‍ പിള്ളയില്‍ നിന്ന് ഇവര്‍ ഇന്ന് അംഗത്വം സ്വീകരിച്ചു. എന്നാല്‍ തങ്ങള്‍ മുന്‍പും ബിജെപിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നവരാണെന്നും, ഇപ്പോഴത്തെ മീറ്റിങ്ങിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലായിരുന്നുന്നുവെന്നും ശോഭന പറഞ്ഞു

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top