“ഇന്ത്യയില്‍ അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാരുമായി മികച്ച ബന്ധം ഉണ്ടാക്കും”, നിലവിലുള്ള സര്‍ക്കാര്‍ തുടരില്ല എന്ന് സൂചിപ്പിച്ച് ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയില്‍ അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാരുമായി മികച്ച ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും സമാധാനം പുലര്‍ത്താനുമുള്ള  ശ്രമം പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും ഇസ്‌ലാമാബാദും ദില്ലിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

read more ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ ചര്‍ച്ചയാകാം; ഇമ്രാന്‍ ഖാന്റെ നിര്‍ദേശം തള്ളി ഇന്ത്യ

ഇന്ത്യ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളുമായി പാകിസ്ഥാന്‍ മികച്ച ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം അതുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യ മാത്രമല്ല അയല്‍രാജ്യങ്ങളുമായി മികച്ച ബന്ധം തന്നെയാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും സമാധാനമുള്ള പാകിസ്ഥാനിലേ അഭിവൃദ്ധിയും പുരോഗതിയും ഉണ്ടാവുകയുള്ളുവെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേർത്തു.

read more പുല്‍വാമ ഭീകരാക്രമണം: പാകിസ്താന്റെ പങ്കിന് തെളിവില്ലെന്ന് ഇമ്രാന്‍ ഖാന്‍; ഇന്ത്യ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും പാക് പ്രധാനമന്ത്രി

ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുണ്ടായ അസ്വസ്ഥതകള്‍ ഇന്ത്യയിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. രാഷ്ട്രീയ ലാഭത്തിനായി ചിലര്‍ വിദ്വേഷ പ്രചരണങ്ങള്‍ അഴിച്ചുവിടുകയാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

read more കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കണം: ഇമ്രാന്‍ ഖാന്‍

പുല്‍വാമ അക്രമണത്തിന് ശേഷം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും മോദി തയ്യാറായിരുന്നില്ല. പാകിസ്ഥാന്റെ മണ്ണില്‍ നിന്നും തീവ്രവാദത്തെ തുടച്ചുനീക്കാതെ പാകിസ്ഥാനുമായി യാതൊരു ചര്‍ച്ചയ്ക്കും ഇന്ത്യ തയ്യാറല്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top