കെനിയയിലേക്കുള്ള യാത്രാമധ്യേ എത്യോപ്യന്‍ വിമാനം തകര്‍ന്നു വീണു; 157 പേര്‍ വിമാനത്തിലുണ്ടായിരുന്നതായി റിപ്പോര്‍ട്ട്

നെയ്‌റോബി: കെനിയയിലേക്കുള്ള യാത്രാമധ്യേ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനമാണ് തര്‍ന്ന് വീണത്. തകര്‍ന്ന് വീഴുമ്പോള്‍ 149 യാത്രക്കാരും എട്ട് ക്രൂ അംഗങ്ങളും വിമാനത്തില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

അഡിസ് ആബയില്‍ നിന്നും കെനിയയിലെ നെയ്‌റോബിയിലേക്കാണ് വിമാനം യാത്ര തിരിച്ചത്. പറന്നുയര്‍ന്ന് ഏതാണ്ട് ആറ് മിനുട്ട് കഴിഞ്ഞപ്പോള്‍ തന്നെ വിമാനവുമായുള്ള ബന്ധം നഷ്ടമായതാണ് വിമാന കമ്പനി അറിയിച്ചത്.

also read: ഇന്തോനേഷ്യയില്‍ 188 യാത്രക്കാരുമായി പറന്ന വിമാനം കടലില്‍ തകര്‍ന്നുവീണു

കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായി വിമാനക്കമ്പനി അറിയിച്ചു. കാണായവരുടെ കുടുംബത്തോട് എത്യോപ്യന്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top